
ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല, എക്സിറ്റ് പോളില്‍ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല.ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഹരിപ്പാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നരേന്ദ്ര മോദിക്കെതിരായ വികാരം ശക്തം.ഇന്ത്യ മുന്നണി അധികാരത്തില്‍ എത്തുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.കേരളത്തില്‍ 20 സീറ്റും യു ഡി എഫ് നേടും. ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തില്‍ 20ല്‍ 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.






