
ഡല്‍ഹി; ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പേ ഒരിക്കല്‍ക്കൂടി ജനങ്ങളെ അഭിസംബോധന ചെയ്ത്ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നിങ്ങള്‍ സന്തോഷത്തിലാണെങ്കില്‍ ജയിലില്‍ ഞാനും സന്തോഷത്തിലായിരിക്കുമെന്ന് കെജ്രിവാള് പറഞ്ഞു.ജയിലിലേക്ക് പോകുന്നതിന് മുമ്പായി ആദ്യം രാജ്ഘട്ടിലും പിന്നീട് ഹനുമാന് ക്ഷേത്രത്തിലും പോകും.പാര്‍ട്ടി ഓഫീസിലെത്തി പ്രവര്‍ത്തകരെ കണ്ടതിന് ശേഷംമാത്രമായിരിക്കും ജയിലിലേക്ക് മടങ്ങുന്നതെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി അതിവൈകാരികമായ കുറിപ്പ് കെജ്രിവാള് പങ്കുവച്ചിരുന്നു. 'എത്ര നാള് ഇവര്‍ ജയിലില്‍ ഇടുമെന്ന് അറിയില്ല. വൈകീട്ട് മൂന്ന് മണിക്ക് തിഹാര്‍ ജയിലിലേക്ക് മടങ്ങും. ഇനി നിങ്ങള്‍ക്കൊപ്പം ഉണ്ടാകില്ലെങ്കിലും നിങ്ങള്‍ക്ക് മരുന്ന്, വൈദ്യുതി, ചികിത്സ തുടങ്ങിയവ ഉറപ്പാക്കും. എന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം. എന്റെ ജീവന് നഷ്ടമായാലും ഏകാധിപത്യത്തിന് എതിരായ പോരാട്ടം തുടരണം', കെജ്രിവാള് പറഞ്ഞു.






