പാമ്പുകളെ സംബന്ധിക്കുന്ന ഒട്ടനവധി വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നടുറോഡില്‍ കിടന്ന് ഒരു പാമ്പും മുയലും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങളാണ് നെറ്റീസണ്‍സിനിടയില്‍ വൈറലാകുന്നത്. കാരണം ഇവരുടെ ഏറ്റുമുട്ടല്‍ അമേരിക്കയില്‍ ഗതാഗതക്കുരുക്കിന് വരെ വഴിയൊരുക്കി.
അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. ഏറ്റുമുട്ടലിന് ശേഷം പാമ്പിനും മുയലിനും എന്തുസംഭവിച്ചു എന്നത് വ്യക്തമല്ല. പാമ്പും മുയലും റോഡില്‍ കിടന്ന് ഏറ്റുമുട്ടുന്ന അപൂര്‍വ്വ കാഴ്ച കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയതോടെയാണ് ദൃശ്യങ്ങള്‍ പുറംലോകത്ത് എത്തിയത്.
പരുന്തുകള്‍ അടക്കം നിരവധി ജീവികളാണ് മുയലുകളെ വേട്ടയാടുന്നത്. വീഡിയോയില്‍ കാണുന്നതു പോലെ പാമ്പും ഈ ചെറിയ സസ്തനിയെ തങ്ങളുടെ ഇരകളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത്തരത്തില്‍ വേട്ടയാടാന്‍ ശ്രമിച്ചപ്പോള്‍ മുയല് നടത്തിയ ചെറുത്തുനില്‍പ്പാണ് വീഡിയോയിലുള്ളത്.

Comments