
ഇന്ന് കുടുംബത്തിലെ ഒരംഗത്തിനെപോലെയാണ് തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെയും കരുതുന്നത്. അവയുടെ വിശേഷപ്പെട്ട ദിവസങ്ങളെല്ലാം വളരെ ആര്‍ഭാടത്തോടെ ആഘോഷകരമാക്കുന്ന കുടുംബങ്ങളെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വളര്‍ത്തുപൂച്ചയുടെ ജന്മദിനം ആഘോഷമാക്കാന്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞിരിക്കുകയാണ് മലേഷ്യന്‍ കോടീശ്വരി. മലേഷ്യയിലെ ലൂയിസ് വിറ്റണ് സ്റ്റോറില്‍ നടന്ന അത്യാഡംബര ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്തത് വിഐപികള്‍ മാത്രം.
ഹിജാബ് ഫാഷന്‍ ബിസിനസ്സിന്റെ ഉടമയായ ഹലിസ മെയ്സൂരി എന്ന മലേഷ്യന്‍ കോടീശ്വരിയാണ് തന്റെ പ്രിയപ്പെട്ട പൂച്ച മണി (MONEY) യ്ക്കായി ആരെയും അമ്പരപ്പിക്കുന്ന ജന്മദിനാഘോഷം ഒരുക്കിയത്. മണിയുടെ ഏഴാം ജന്മദിനമായിരുന്നു ഇത്. പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആഘോഷ പരിാപടിള് ക്വാലാലംപൂരിലെ ലൂയിസ് വിറ്റണ് ബോട്ടിക്കിലാണ് നടന്നത്.
പ്രത്യേകമായി തയാറാക്കിയ ചാര നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് മണി പാര്‍ട്ടിയില്‍ തിളങ്ങിയത്. 630 യുഎസ് ഡോളര്‍ ( 52,000 രൂപയിലധികം) വിലയുള്ള ഒരു ലൂയിസ് വിറ്റണ് കോളര്‍ ആണ് ഹലിസ മെയ്സൂരി തന്റെ പ്രിയപ്പെട്ട പൂച്ചയ്ക്കായി സമ്മാനിച്ചത്. എല്‍വി ലെതര്‍ പുറകില്‍ ഘടിപ്പിച്ച ചുവന്ന ഫ്രിലി ടുട്ടു ധരിച്ച് നില്ക്കുന്ന മണിയുടെ ഒരു ചിത്രം, സ്റ്റോറിലെ ഷെഫുകള്‍ ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ ക്യാറ്റ് കേക്ക് എന്നിവയും പൂച്ചയുടെ നിരവധി ജന്മദിന സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഫ






