
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ മൃഗങ്ങളുടെ വേട്ടയാടലുമായി ബന്ധപ്പെട്ട വീഡിയോകളാകും കൂടുതലും. എന്നാല്‍ പക്ഷികളുടെ ഇരവേട്ടകള് വളരെ അപൂര്‍വ്വമായി മാത്രമാണ് പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ ആ കുറവ് നികത്തുന്ന ഒരു ഗംഭീര വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വീഡിയോ കണ്ട് പലരും അമ്പരന്നിരിക്കുന്നത്.
@mukul.soman എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. ' പ്രായപൂര്‍ത്തിയായതും പ്രായപൂര്‍ത്തിയാകാത്തതുമായ കഷണ്ടി പരുന്തുകള്‍ തമ്മില്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്തയാള്‍ ഒരു മത്സ്യവുമായി പറന്നു പോകുമ്പോള്‍ മുതിര്‍ന്നയാള്‍' എന്റേത്' എന്ന് അവകാശപ്പെട്ടു.' എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ പച്ച നിറഞ്ഞ കുന്നുകളുടെ പശ്ചാത്തലത്തിലൂടെ ഒരു കഷണ്ടി കഴുകന്(juvenile bald eagle) പറന്നുയരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പറന്ന് പോകുന്ന മറ്റൊരു പരുന്തിന്റെ പുറകിലൂടെ ചെന്ന് അതിന്റെ കാലുകളിലാണ് പരുന്ത് പിടികൂടുന്നത്.
തനിക്ക് കഴിക്കാനായി ഇരയേയും കാലില്‍ കൊരുത്ത് പറക്കുകയായിരുന്നു പരുന്ത്. പറന്ന് പോകുന്നതിനിടെ മറ്റൊരു പരുന്ത് പിന്നിലൂടെ വന്ന് കാലില്‍ പിടികൂടിയപ്പോള്‍ പരുന്തിന്റെ ബാലന്‍സ് നഷ്ടപ്പെടുകയും ഇരുവരും കാലില്‍ കൊരുത്ത് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പോകുന്നു. ഇതിനിടെ പരുന്തിന്റെ കാലില്‍ കൊരുത്ത ഇര നഷ്ടമാവുന്നു. ഇതോടെ രണ്ട് പരുന്തുകളും പിടിവിട്ട് ഇരുവഴിക്ക് പിരിയുന്നു. അതിമനോഹരമായ രീതിയിലാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് അഭിപ്രായമെഴുതാന്‍ എത്തിയത്. ' എന്തൊരു ക്യാപ്ച്ചര്‍! നിങ്ങളുടെ ട്രാക്കിംഗ് കഴിവുകള്‍ അവിശ്വസനീയമാണ്. ഒരു കാഴ്ചക്കാരനെഴുതി. ' ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അവിശ്വസനീയമായ എയറോബാറ്റിക് ഡിസ്പ്ലേ. വൗ! പ്രകൃതി വളരെ അത്ഭുതകാരമാണ്. നിങ്ങളുടെ ഫൂട്ടേജും അങ്ങനെതന്നെ. മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.






