
നടന് സിജു വില്‍സണ്‍ പെണ്‍കുഞ്ഞ്. സിജുവിന്റെയും ഭാര്യ ശ്രുതിയുടെയും രണ്ടാമത്തെ കുഞ്ഞാണിത്. ‘ടീം നാല്. രണ്ടാമത്തെ മകള്‍ ഇന്ന് റിലീസ് ചെയ്തു. ശ്രുതിക്ക് അഭിനന്ദനങ്ങള്‍. എല്ലാവരുടെയും ഹൃദയം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി’ പൊന്നോമനയെ ചേര്‍ത്തുപിടിച്ച ചിത്രം പങ്കുവെച്ച് സിജു കുറിച്ചു.
അമല പോള്‍, ടൊവിനോ തോമസ്, അപര്‍ണ ദാസ് തുടങ്ങി ഒട്ടനവധി താരങ്ങളാണ് സിജുവിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നെത്തിയത്. ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്. മെഹര്‍ എന്നാണ് ആദ്യത്തെ കണ്മണിയുടെ പേര്. 2021 ലാണ് മെഹര്‍ ജനിച്ചത്.
ജഗന് ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേറ്റീവ് സസ്പെന്‍സ് ത്രില്ലര്‍, നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുഷ്പക വിമാനം എന്നിവയാണ് സിജുവിന്റെ പുതിയ റിലീസുകള്‍.






