
അമ്മയാകാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് പോപ്പ് താരം ലേഡി ഗാഗ. ഗര്‍ഭിണിയല്ലെന്നും ജിമ്മില്‍ പോകാത്തതുകൊണ്ട് വയര്‍ ചാടിയതാണെന്നും ഗാഗ വെളിപ്പെടുത്തി.
സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഗായിക ഇക്കാര്യം തുറന്നു പറഞ്ഞത്. സഹോദരി നഥാലി ജെര്മനോട്ടയുടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ലേഡി ഗാഗ ഗര്‍ഭിണിയാണെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായത്.
സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഗായിക ഇക്കാര്യം തുറന്നു പറഞ്ഞത്. സഹോദരി നഥാലി ജെര്മനോട്ടയുടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ലേഡി ഗാഗ ഗര്‍ഭിണിയാണെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായത്.
കറുത്ത ബോഡികോണ്‍ വസ്ത്രത്തില്‍ സുന്ദരിയായെത്തിയ ലേഡി ഗാഗയുടെ വയര്‍ മുന്നോട്ട് തളളി നില്ക്കുന്നതായി ചിത്രങ്ങളില്‍ കാണാം. വിവാഹത്തോടനുന്ധിച്ചുളള മറ്റു ചടങ്ങുകളില്‍ ഓഫ് ഷോള്‍ഡര്‍ ഫുള്‍ ഫ്രോക്ക് ആണ് ഗാഗ അണിഞ്ഞിരുന്നത്. അതിലും ഗര്‍ഭിണിയാണെന്നു തോന്നത്തക്കവിധം ചില അടയാളങ്ങള്‍ കാണപ്പെട്ടു.
ഇതോടെ ഗാഗ ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുന്നുവെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചു. പിന്നാലെയാണ് ഗര്‍ഭിണിയല്ലെന്ന തുറന്നു പറിച്ചിലുമായി ഗാഗ രംഗത്തെത്തിയത്. എന്നാല്‍ ഗാഗയുടെ വാക്കുകള്‍ പൂര്‍ണമായി വിശ്വസിക്കാനാകുന്നില്ലെന്നാണ് ആരാധകപക്ഷം.
ബിസിനസുകാരനായ മൈക്കിള്‍ പോളന്സ്കിയുമായി ഡേറ്റിങ്ങിലാണ് ലേഡി ഗാഗ. 2019 ലാണ് ഇരുവരും പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.പുതുവത്സരാഘോഷത്തലേന്ന് സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ പാര്‍ട്ടിയില്‍ വെച്ചാണ് ലേഡി ഗാഗ കാമുകനെ ആരാധകര്‍ക്കു പരിചയപ്പെടുത്തിയത്. മൈക്കിളിനെ ചുംബിക്കുന്ന പ്രണയാര്‍ദ്ര ചിത്രങ്ങള്‍ ലേഡി ഗാഗ പങ്കുവെക്കുകയും ചെയ്തു.







Comments