
അമേഠിയിലെ ജനങ്ങളാണ് സ്മൃതി ഇറാനിയെ തോൽപിച്ചതെന്ന് കോൺഗ്രസ് നേതാവ് കിഷോരി ലാൽ . അമേഠി മണ്ഡലം ഇപ്പോഴും ഗാന്ധി കുടുംബത്തിന്റേതാണെന്ന് കിഷോരി ലാൽ പറഞ്ഞു.
നല്ല പ്രകടനം പാർലമെൻ്റിൽ കാഴ്ച വെക്കണമെന്ന് രാഹുൽ ഗാന്ധി ഉപദേശിച്ചു. വിനയം കാത്ത് സൂക്ഷിക്കണമെന്ന് സോണിയ ഗാന്ധിയും മണ്ഡലത്തിൽ എപ്പോഴും ഉണ്ടായിരിക്കണമെന്ന് പ്രിയങ്കയും പറഞ്ഞുവെന്ന് കിഷോരി ലാൽ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർഥിയുമായിരുന്ന രാഹുൽ ഗാന്ധിയെ കഴിഞ്ഞ തവണ മലർത്തിയടിച്ച സ്മൃതി ഇറാനി ഇക്കുറി ഞെട്ടിക്കുന്ന പരാജയമാണ് അമേഠിയിൽ ഏറ്റുവാങ്ങിയത്. രാഹുലിന്റെ പകരക്കാരനായെത്തിയ കിഷോരി ലാൽ അക്ഷരാർത്ഥത്തിൽ മാജിക്ക് കാട്ടുകയായിരുന്നു. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കിഷോരി ലാൽ വിജയിച്ചത്.






