
വാര്ത്തവായിക്കുന്നതിനിടെ അവതാരകര്ക്ക് പല അബദ്ധങ്ങളും ഉണ്ടാകാറുണ്ട്. ഇവയെല്ലാം സോഷ്യല് മീഡിയയില് വൈറലാവുകയും നെററ്റീസണ്സിനെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നെല്ലാം ഇതില് നിന്നെല്ലാം വ്യത്യസ്തമായ ഒരു ന്യൂസ് റൂം കാഴ്ചയാണ് ഇപ്പോള് സോഷ്യല് മീഡിയയില് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
വാര്ത്ത വായനയ്ക്കിടെ ബോസ്റ്റണ് 25 ന്യൂസ് അവതാരക വനീസ വെല്ച്ചിന്റെ മുഖത്ത് വന്നിരുന്ന ഈച്ചയെ വിഴുങ്ങന്നതാണ് വീഡിയോ. ആദ്യം കണ്ണിന് താഴെ വന്നിരുന്ന ഈച്ച പറന്ന് വായിലേക്ക് കയറുകയായിരുന്നു. ഒരു തരത്തിലുള്ള ഭാവവ്യത്യസവുമില്ലാതെ അവതാരക ഈച്ചയെ വിഴുങ്ങുകയും വാര്ത്താ വായന തുടരുകയും ചെയ്തു. എല്ലാം സെക്കന്റുകള്ക്കുള്ളില് നടന്നു. അവതാരകയുടെ പ്രൊഫജണലിസം കണ്ട് സോഷ്യല് മീഡിയയുടെ പോലും വാ പൊളിച്ച് നില്ക്കുന്നകയാണ്.
എക്സിലൂടെ പങ്കുവെച്ച വിഡിയോ വളരെ വേഗം വൈറലായതോടെ അവതാരകയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇതാണ് പ്രൊഫഷണലിസം എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റ് ചിലര് സൂപ്പര് സ്റ്റാര് എന്നാണ് വനീസയെ വാഴ്ത്തിയത്.







Comments