
സോഷ്യല്‍ മീഡിയയിലൂടെ തരംഗം സൃഷ്ടിച്ച ഗായകനാണ് ചാഹത് ഫത്തേ അലി ഖാന്. അദ്ദേഹത്തിന്റെ പാട്ട് യൂട്യൂബ് നീക്കം ചെയ്തു. ' ബഡോ ബാഡി' എന്ന ഗാനമാണ് യുട്യൂബ് ഒഴിവാക്കിയത്.പ്രശസ്ത പാകിസ്താനി ഗായിക നൂര്‍ ജഹാന്റെ ഗാനത്തിന്റെ കവര്‍ സോങ്ങായ ചാഹത് ഫത്തേയുടെ ഗാനത്തിന് പകര്‍പ്പവകാശ ലംഘനം നടത്തിയതിന്റെ പേരിലാണ് നീക്കം ചെയ്തത്.
പല രാജ്യങ്ങളിലായി വളരെ അധികം പ്രചാരം നേടിയ ഗാനം 28 ദശലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ കണ്ടത്.നിരവധി മീമുകളിലൂടെ പ്രശസ്തനായ ആളാണ് ചാഹത് ഫത്തേ അലി ഖാന്. ടോക്ക് ഷോകളിലൂടെയും പ്രത്യേക പരിപാടികളിലൂടെയും ശ്രദ്ധേയനായ ചാഹത്ത് ഒരു മുന്‍ ക്രിക്കറ്റ് കളിക്കാരന് കൂടിയാണ്.11973-ല്‍ പുറത്തിറങ്ങിയ 'ബനാര്‍സി തഗ്' എന്ന ചിത്രത്തിലെ ഗാനമാണ് 'ബഡോ ബാഡി'. ഈ പാട്ടിന്റെ ഒരു ഭാഗമാണ് ചാഹത് തന്റെ ശൈലിയിലാക്കി പാടിയത്.






