
ന്യൂഡല്‍ഹി; ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ പാര്‍ട്ടി ദേശീ നേതൃത്വം വിളിപ്പിച്ചു. നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് നാളെ ഡല്ഹിയിലേത്താനാണ്.
ശോഭാ സുരേന്ദ്രന് സംഘടനാ തലത്തില്‍ ഉയര്‍ന്ന പദവി നല്കുന്ന കാര്യം പാര്‍്ടി നേതൃത്വം പരിഗണിക്കുന്നതായി സൂചനയുണ്ട്. നിലവില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ശോഭയെ വിളിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ശോഭ എത്തുമോ എന്നതാണ് ഉറ്റുനോക്കുന്നത്. അതല്ലെങ്കില്‍ ദേശീയ തലത്തില്‍ നിര്‍ണായക പദവിയാകും ചിലപ്പോള്‍ നല്‍കുക.






