
അശ്വതി: രോഗബാധിതര്‍ക്ക് ആശ്വാസം. ജീവിതപങ്കാളിയില്‍ നിന്ന് എല്ലാക്കാര്യങ്ങളിലും ഉറച്ച പിന്തുണ. പ്രണയബന്ധിതര്ക്ക് മുതിര്‍ന്നവരില്‍ നിന്നുള്ള എതിര്‍പ്പുകള്‍ നേരിടേണ്ടി വരും.
ഭരണി: വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.
കാര്‍ത്തിക: മാനസിക നിരാശ വര്‍ധിക്കും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കും. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും. ധനലാഭത്തിന് ഇടയുള്ള വാരമാണ്.
രോഹിണി: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും.
മകയിരം: കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. ബന്ധുക്കള്‍ക്ക് അനാരോഗ്യം.
തിരുവാതിര: ഏര്‍പ്പെടുന്ന കാര്യങ്ങളില്‍് വിജയം. തൊഴില്‍ പരമായി യാത്രകള്‍ വേണ്ടിവരും പൊതുപ്രവര്ത്തനങ്ങളില്വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാതജന്യ രോഗ സാദ്ധ്യത .
പുണര്‍തം: തൊഴില്‍ പരമായി മെച്ചപ്പെട്ട വാരമായിരിക്കും. മാനസികമായി നിലനിന്നിരുന്ന വൈഷമ്യങ്ങള്‍ക്ക് അയവുണ്ടാകും.വിവാഹ തീരുമാനം കൈക്കൊള്ളും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.
പൂയം: ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി. ആരോഗ്യസ്ഥിതി മെച്ചപ്പെടും.
ആയില്യം: ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പണമിടപാടുകളില്‍ ചതിവു പറ്റാന്‍ സാധ്യത. പിതാവിന് അരിഷ്ടതകള്. അനുകൂലമായി നിന്നിരുന്ന ചില ഘടകങ്ങള്‍ പ്രതികൂലമാകും.
മകം: അപ്രതീക്ഷിത ധനനഷ്ടം നേരിടും. ലഹരിവസ്തുക്കളില്താല്പര്യം വര്‍ധിക്കും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിചാരിത നഷ്ടം.
പൂരം: ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബ ജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളിനിന്നും വിട്ടുനില്കുവാന് ശ്രദ്ധിക്കുക. വാഹനം വാങ്ങും.
ഉത്രം: കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്നു നേട്ടം. കരുതിവച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും.
അത്തം: ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. ബന്ധുക്കള്‍ വഴി കാര്യപ്രാപ്തി, മറ്റുള്ളവരുമായി കലഹങ്ങള്‍ക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും.
ചിത്തിര: അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാദ്ധ്യതയുള്ള വാരമാണ്. ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങള്‍വീട്ടുവാന്‍ സാധിക്കും. അന്യജനസഹായം ലഭിക്കും.
ചോതി: വിവാഹമാലോചിക്കുന്നവര്‍ക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സാമ്പത്തിക വിഷമതകള്‍ മൂലം കുടുംബത്തില്‍ ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്‍ക്ക് ഉന്നമനമുണ്ടാകും.
വിശാഖം: തൊഴിലന്വേഷകര്‍ക്ക് അനുകൂല ഫലം, മറ്റുള്ളവര്‍ സഹായിക്കുക വഴി പെട്ടെന്നുള്ള കാര്യസാദ്ധ്യം. കടങ്ങള്‍ വീട്ടുവാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുവാനും സാധിക്കും.
അനിഴം:
അനിഴം : സഹോദരങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളില്‍ വിജയം നേടും. മേലുദ്യോഗസ്ഥരില്‍ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവര്‍ അധിക ശ്രദ്ധ പുലര്‍ത്തുക.
തൃക്കേട്ട: സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹൃതമാകും. ഏതുതരത്തിലുള്ള തടസ്സങ്ങളും തരണം ചെയ്യുവാന്‍ സാധിക്കും. പെരുമാറ്റത്തിലൂടെ അന്യരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക.
മൂലം: കാര്യ പ്രതിബന്ധം, അനാരോഗ്യം. ഗുണാനുഭവങ്ങള്‍ ലഭിക്കുവാന്‍ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം. അപ്രതീക്ഷിത ധനനഷ്ടം നേരിടും.
പൂരാടം: ചെറിയ രോഗാരിഷ്ടതയുണ്ടാകാന്‍ സാധ്യത. അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് കടം വാങ്ങേണ്ടിവരും.
ഉത്രാടം: ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്ക്കോ അരിഷ്ടതകള്, ആശുപത്രി വാസം. ബിസിനസ്സില്‍ ഉദ്ദേശിച്ച ധനലാഭം ഉണ്ടാവുകയില്ല.
തിരുവോണം: ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക് അരിഷ്ടതക്യള്ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കാം. . വിവാഹ ആലോചനകള്‍ തീരുമാനത്തില്‍ എത്തുകയില്ല.
അവിട്ടം: വിദേശത്തുനിന്നും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് പുതിയ ജോലികള്‍ക്കു സാദ്ധ്യത, ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം.
ചതയം: തൊഴില്‍ രംഗത്ത് അംഗീകാരം, ബന്ധുജനഗുണം വര്‍ധിക്കും. പണമിടപാടുകളില്‍ നേട്ടം, ഇരുചക്ര വാഹനം വാങ്ങും. സ്വജനങ്ങളില് ആര്‍ക്കെങ്കിലും ചെറിയ രോഗ സാദ്ധ്യത.
പൂരൂരുട്ടാതി: പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക വിഷമമുണ്ടാകും.
ഉത്രട്ടാതി: ദീര്ഘയാത്രകള് വേണ്ടിവരും. ബിസിനസ്സില്‍ നേട്ടം. ഗുണാനുഭവങ്ങള്‍ ലഭിക്കുവാന്‍ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.
രേവതി: രോഗദുരിത ശമനം. ബന്ധുജന സഹായം ലഭിക്കും, പ്രണയബന്ധിതര്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. പൊതുവെ വിശ്രമം കുറഞ്ഞിരിക്കും.
സജീവ് ശാസ്താരം






