
തൃശൂര്‍; തൃശൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്റെ തോല്‍വിയില്‍ കോണ്‍ഗ്രസില്‍ നടപടി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെയും യുഡിഎഫ് കണ്‍വീനറായ എം പി വിന്സെന്റിനെയും ചുമതലയില്‍ നിന്നും നീക്കം ചെയ്യും. രാജി വെക്കാന്‍ ഇരുവരോടും നിര്‍ദേശം നല്കി. പകരമായി പാലക്കാട് എം പി വി കെ ശ്രീകണ്ഠന് ചുമതല നല്‍കാനാണ് തീരുമാനം.
തൃശൂരിലെ തോല്‍വിയില്‍ അന്വേഷണം നടത്താന്‍ ഉടന്‍ അന്വേഷണ കമ്മീഷനെ നിയമിക്കും. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. ജോസ് വള്ളൂരിനെയും എം പി വിന്‍സന്റിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കെപിസിസി പ്രസിഡന്റ് കെ സുധാകരന്, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഇവരുമായി സംസാരിച്ചു. തൃശൂരിലെ പ്രചാരണത്തില്‍ എവിടെയെല്ലാം വീഴ്ച്ച സംഭവിച്ചുവെന്നായിരുന്നു നേതാക്കളോട് ആരാഞ്ഞത്.






