
ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ് മന്ത്രിസഭയില്‍ കേരളത്തിന്റെ് പ്രതിനിധിയായി ജോര്‍ജ് കുര്യന്ന്റെ് ആദ്യ ഫോണ്‍ കോള്‍ മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാലിന്. രണ്ടു തവണ ജോർജ് കുര്യൻ തന്റെ സ്വന്തം രാജേട്ടനെ വിളിച്ച് സംസാരിച്ചു. ‘‘രാജേട്ടാ ഞാൻ മന്ത്രിയാവുകയാണ് 7.15നാണ് സത്യപ്രതിജ്ഞ. എല്ലാ അനുഗ്രഹവും വേണം. സത്യപ്രതിജ്ഞ രാജേട്ടൻ ടിവിയിൽ കാണണം.’’– ജോർജ് കുര്യൻ ഫോണിൽ പറഞ്ഞു. തന്റെ കുട്ടി മന്ത്രിയാവുന്നതിൽ ഒരുപാട് സന്തോഷമെന്നായിരുന്നു രാജഗോപാലിന്റെ മറുപടി
ജോര്‍ജ് കുര്യന് കേന്ദ്രമന്ത്രി സഭയിലെത്തുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് താനെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഒ.രാജഗോപാൽ. രണ്ടര പതിറ്റാണ്ട് മുൻപ് ഒ.രാജഗോപാൽ കേന്ദ്രമന്ത്രി ആയിരുന്നപ്പോൾ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായിരുന്നു ജോർജ് കുര്യൻ. കേന്ദ്രമന്ത്രി പദവി ലഭിക്കുമെന്ന് ഉറപ്പായതോടെ ജോർജ് കുര്യൻ ആദ്യം വിളിച്ചതും രാജഗോപാലിനെ തന്നെ. ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയിരുന്ന സമയത്ത് പ്രത്യേക പരിശീലനത്തിനായി ജോർജ് കുര്യനെ അമേരിക്കയിലേക്ക് താൻ വിട്ടിട്ടുണ്ടെന്നും രാജഗോപാൽ പറഞ്ഞു.






