
വിശാഖപട്ടണം; അന്വേഷണ ഉദ്യോഗസ്ഥന് ചമഞ്ഞ് റിട്ട ഉദ്യോഗസ്ഥനില്‍ നിന്ന് തട്ടിയെടുത്തത് 85 ലക്ഷം രൂപ. തട്ടിപ്പ് നടത്തിയത് സിബി ഐ കസ്റ്റംസ് , നാര്‍ക്കോട്ടിക്സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു. 57 കാരനാണ് തട്ടിപ്പിനിരയായത്.
മകനെ വിദേശത്ത് പഠനത്തിനായി അയക്കാന്‍ സ്വരുക്കൂട്ടിയ പണമാണ് സംഘം തട്ടിയെടുത്തത്. വിരമിച്ചതിന്റെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ മെയ് 2ന് ലഭിച്ചു. മെയ് 17നായിരുന്നു മകന്റെ വിസ അപ്പോയിന്മെന്റ്. അതിനിടെ മെയ് 14ന് ഒരു സംഘം പൊലീസ് ചമഞ്ഞ് പണം തട്ടിയെന്നാണ് വിശാഖപട്ടണം സ്വദേശി നല്കിയ പരാതിയില്‍ പറയുന്നത്.
സൈബര്‍ ക്രൈം ഡിസിപിയാണെന്ന് പറഞ്ഞ് തനിക്ക് കോള്‍ വന്നതായും നിരവധി മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ തന്റെ പേരുണ്ടെന്നും ഈ കേസുകളിലെല്ലാം തന്റെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്. 57കാരന് പറഞ്ഞു.






