
മുംബൈ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. കസ്റ്റംസ് സംഘം രണ്ടു വിദേശ വനിതകളെയാണ് അറസ്റ്റ് ചെയ്തത്. അടിവസ്ത്രത്തിലും ബാഗിലുമായി പ്രതികൾ ഒളിപ്പിച്ച 32.79 കിലോ സ്വർണം പിടിച്ചെടുത്തു. വിപണിയിൽ 19.15 കോടി വിലമതിക്കുന്ന സ്വർണമാണ് കടത്താൻ ശ്രമിച്ചത്.
ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ജൂൺ ഏഴിന് 3.91 കോടി രൂപ വിലമതിക്കുന്ന ആറ് കിലോയിലധികം സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. കേരളത്തിലെ കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനായ മലയാളിയാണ് പിടിയിലായത്. കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലിനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്. എയർ ഹോസ്റ്റസുമാരെ സ്വർണക്കടത്തിന് നിയോഗിക്കുന്ന മുഖ്യ കണ്ണിയാണ് സുഹൈലെന്നാണ് ഡിആർഐ പറയുന്നത്.






