
തൃശൂർ കമ്മീഷണർ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ. തൃശൂർ പൂരത്തിൽ കമ്മീഷണരുടെ നടപടികൾ ഏറെ വിവാദമായിരുന്നു. അതേസമയം, അങ്കിതിന് പുതിയ നിയമനം നൽകിയിട്ടില്ല.
തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയത് പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണെന്ന് വലിയ വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
പോലീസ് ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും തടയുന്ന ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണറായിരുന്ന അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞതെന്ന് അന്നത്തെ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.






