വന്യമൃഗങ്ങളെ സംബന്ധിക്കുന്ന കൗതുകമുണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നോറുണ്ട്. കാരണം ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ അതില്‍ ചെറിയൊരു ശതമാനം കാഴ്ചകള്‍ മാത്രമാണ് നമ്മുക്ക് മുന്നില്‍ എത്താറുള്ളത്. അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നമ്മുക്കറിയാം ഭൂരിഭാഗം ആളുകള്‍ക്കും പേടിയുള്ള കാട്ടുമൃഗങ്ങളില്‍ ഒന്നാണ് കാണ്ടാമൃഗം. അവയുടെ രൂപവും നോട്ടവും കണ്ടാല്‍ ആരായാലും പേടിച്ചുപോകും. എന്നാല്‍, ഒരു കുഞ്ഞിനെ പോലെ മെരുങ്ങി നില്ക്കുന്ന ഒരു കാണ്ടാമൃഗത്തെയാണ് ഈ വീഡിയോയില്‍ നമുക്ക് കാണാനാവുക.
2021 -ലെ കണ്‍സര്‍വേഷന്‍ ഡോക്യുമെന്ററി 'ദി ലാസ്റ്റ് ഹോണ്‍സ് ഓഫ് ആഫ്രിക്ക' സംവിധാനം ചെയ്ത വൈല്‍ഡ്ലൈഫ് ഫിലിംമേക്കര്‍ ഗാര്‍ത്ത് ഡി ബ്രൂണോ ഓസ്റ്റിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. 2016 -ലാണ് വീഡിയോയിലുള്ള സംഭവം നടന്നിരിക്കുന്നത്. ഒരു കാണ്ടാമൃഗം ഓസ്റ്റിന്റെ അടുത്ത് വന്ന് നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ഓസ്റ്റിന്‍ കാണ്ടാമൃഗത്തിന്റെ വയറില്‍ തടവികൊടുക്കുന്നത് കാണാം. അത് ആസ്വദിച്ചങ്ങനെ നില്‍ക്കുകയാണ് കാണ്ടാമൃഗം.
ഈ കാഴ്ച കണ്ടാല്‍ വീഡിയോയിലുള്ളത് നമ്മുടെ വീട്ടിലോ പട്ടിയോ പൂച്ചയോ ഒക്കെയാണെന്നേ തോന്നൂ. അത്രയ്ക്കും ശാന്തമായിട്ടാണ് കാണ്ടാമൃഗത്തിന്റെ നില്‍പ്പ്. വളരെ കരുതലോടെയാണ് ഓസ്റ്റിന്‍ അതിന് തലോടുന്നതും. അതേസയമം, സമൂഹജീവിതം നയിക്കുന്നവയാണ് വെള്ള കാണ്ടാമൃഗങ്ങള്‍. Nature is Amazing എന്ന യൂസറാണ് ഇപ്പോള്‍ വീണ്ടും ഈ വീഡിയോ എക്സില്‍ (ട്വിറ്ററില്‍) ഷെയര്‍ ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റ് നല്‍കിയിരിക്കുന്നത്.

Comments