
അഭിനേത്രിയായ മേനകയുടെയും നിര്‍മ്മാതാവായ സുരേഷ് കുമാറിന്റെയും മകള്‍ എന്ന ലേബലിലാണ് മലയാള സിനിമാമേഖലയിലേക്ക് കീര്‍ത്തി സുരേഷ് എന്ന അഭിനേത്രി അരങ്ങേറ്റം കുറിച്ചതെങ്കിലും ചുരുങ്ങിയ കാലം കൊണ്ടു തന്നെ തന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാന്‍ കീര്‍ത്തിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഇന്റസ്ട്രികളില്‍ വിജയം നേടിയ താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. കരിയറില്‍ ഇപ്പോള്‍ അതിന്റെ ഏറ്റവും പീക്കില്‍ നില്‍ക്കുകയാണ് കീര്‍ത്തി . അഭിനയ സാധ്യതയുള്ള നല്ല വേഷങ്ങള്‍ കീര്‍ത്തിയെ തേടിയെത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരമാണ് കീര്‍ത്തി. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ കസിന് സഹോദരിയുടെ വിവാഹത്തില്‍ ബ്രൈഡ് മേറ്റായി പങ്കെടുക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘‘ഒരു ബ്രൈഡെന്ന ബഹുമാനം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കീര്‍ത്തി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഏറെ ഭംഗിയുള്ള അതിശയകരമായ സാരിയില്‍ തിളങ്ങുന്ന കീര്‍ത്തിയുടെ ചിത്രങ്ങള്‍ ട്രെന്‍ഡിംഗാകുകയാണ്.
ഡിസൈനർ ക്ഷിതിജ് ജലോരിയുടെ ഇളം പിങ്ക് സാരിയാണ് കീർത്തി ധരിച്ചിരിക്കുന്നത്. ആഡംബരപൂർണമായ സിൽക്ക് സാരിയുടെ ഡിസൈൻ ഗോൾഡനായിരുന്നു. സ്ലീവ്ലെസ് വെൽവെറ്റ് ബ്ലൗസാണ് ഇതിനൊപ്പം കീര്‍ത്തി അണിഞ്ഞത്. ചിത്രങ്ങളില്‍ ബ്രൈഡ് മേറ്റായി അപര്‍ണ്ണ ബാലമുരളി, ഗായികമാരായ ജോത്സ്യന, സയനോര എന്നിവരെയും കാണാം.






