
ഹിറ്റ് സംവിധായകന് അല്‍ഫോന്‍സ് പുത്രന്റെ പുത്രന്റെ ദിവസമായിരുന്നു ഞായറാഴ്ച. അല്‍ഫോന്‍സ്- അലീന ദമ്പതികളുടെ ജീവിതത്തിലെ അനുഗ്രഹങ്ങളുടെ ഏദന്‍ തോട്ടത്തെ 'ഏദന്‍' എന്നു തന്നെ വിളിച്ചു. പുത്രന്റെ വിവാഹം പോലെ തന്നെ താരനിബിഡമായിരുന്നു ഏദന്റെ മാമോദീസയും. താര രാവില്‍ ശരിക്കും താരം ഏദന്‍ തന്നെ.

'ഏദന്‍ അലീന അല്‍ഫോന്‍സ് പുത്രന്' എന്നാണ് കുഞ്ഞിന്റെ മുഴുവന്‍ പേര്. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്, ദിലീപ്, സലിം കുമാര്‍, നിവിന്‍ പോളി, പ്രേമം ടീം, സസ്രിയ തുടങ്ങി വന്‍ താരനിര ചടങ്ങിനെത്തി. പള്ളിയിലെ ലളിതമായ ചടങ്ങിനു ശേഷം ഏദനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ മനോഹരമായ വേദിയിലായിരുന്നു വിരുന്ന്. നീല ഡ്രെസ് കോഡിലാണ് അല്ഫോന്സിന്റേയും അലീനയുടെയും കുടുംബം പങ്കെടുത്തത്.

2015 ഓഗസ്റ്റ് 22നായിരുന്നു സംവിധായകന് അല്ഫോന്സും നിര്‍മ്മാതാവ് ആല്വിന് ആന്റണിയുടെ മകള്‍ അലീനയുമായുള്ള വിവാഹം. കഴിഞ്ഞ ഒക്ടോബര്‍ 5നാണ് ഇവര്‍ക്ക് ഏദന്‍ പിറന്നത്.








Comments