
ലോകത്തെവിടെയും സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ചുവരുകയാണ്. ഓരോ രാജ്യത്തെ ഭരണകൂടവും നിയമങ്ങളും സ്ത്രീകളുടെ സംരക്ഷണത്തിനായി പരിശ്രമിക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇന്ത്യയിലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ ദിനംപ്രതി കൂടുകയാണ്. ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ നിരവധി പേരുടെ ശ്രദ്ധനേടി. ഇന്ത്യയിലെ ഒരു സ്വകാര്യ സര്‍വകലാശാലയുടെ കാമ്പസിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ നെറ്റീസണ്‍സിനെ ഞെട്ടിച്ചിരിക്കുന്നത്.
@News1Indiatweet എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നോയിഡയിലെ അമിറ്റി സര്‍വകലാശാലയുടെ കാമ്പസില്‍ വച്ച് ഒരു യുവാവ്, യുവതിയുടെ മുഖത്ത് നിരവധി തവണ അടിക്കുന്ന വീഡിയോയാണ ഇത്. സര്‍വകലാശാലാ കാമ്പസിനകത്തെ വിജനമായ റോഡിന് നടുവില്‍ നിന്നാണ് ഇരുവരുടെയും വഴക്ക്. യുവാവിന്റെ അടി കൊണ്ട് യുവതി താഴെ വീഴുന്നതും വീണ്ടും യുവാവിനടുത്തേക്ക് ചെല്ലുമ്പോള്‍ ഇയാള്‍ വീണ്ടും മുഖത്ത് ആഞ്ഞടിക്കുന്നതും വീഡിയോയില്‍ കാണാം. എതിര്‍വശത്തെ കെട്ടിടത്തില്‍ നിന്നും ആരോ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
'നോയിഡയിലെ പ്രശസ്തമായ സര്‍വകലാശാലയില്‍ ഒരു യുവാവ്, പെണ്‍കുട്ടിയെ ക്രൂരമായി അടിച്ചു എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് സ്വകാര്യ സര്‍വ്വകലാശാലയില്‍ പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ സമൂഹ വൈറലായത്. വീഡിയോയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അമിറ്റി യൂണിവേഴ്സിറ്റി ഓഫ് സെക്ടര്‍ 126 ഏരിയയില്‍ നിന്നുള്ള വീഡിയോയാണിത്.'
വീഡിയോ നോയിഡ, യുപി പോലീസിന്റെ സമൂഹ മാധ്യമ ഹാന്റിലുകളുമായും യുപി ഡിജിപിയുടെ എക്സ് ഹാന്റിലുമായും ടാഗ് ചെയ്തിരുന്നു. വീഡിയോയ്ക്ക് താഴെ നോയിഡ ഡിസിപിയുടെ എക്സ് ഹാന്റിലില്‍ നിന്നും വീഡിയോയില്‍ അന്വേഷണം നടത്താന്‍, ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ സെക്ടര്‍ 126 പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് നോയിഡയിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ അറിയിച്ചു.
नोएडा के नामी यूनिवर्सिटी में यवुक ने युवती को जमकर मारे थप्पड़
युवती के साथ मारपीट का वीडियो सोशल मीडिया पर वायरल
निजी यूनिवर्सिटी का बताया जा रहा है वायरल वीडियो
वायरल वीडियो के आधार पर पुलिस जांच में जुटी
सेक्टर 126 क्षेत्र के एमिटी यूनिवर्सिटी का बताया जा रहा है वीडियो… pic.twitter.com/8wcvMGWsAM— News1Indiatweet (@News1IndiaTweet) June 13, 2024






