
തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരുപാട്ആ ആരാധകരുള്ള താരമാണ് റായ് ലക്ഷ്മി. മലയാള സിനിമയില്‍ ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകർക്ക് താരത്തിനോട് ഒരു പ്രത്യേക സ്നേഹമുണ്ട്.
മോഹന്‍ലാല്‍ നായകനായി എത്തിയ വലിയ താരനിര അണിനിരന്ന റോക്ക് ആന്റ് റോളിലൂടെയാണ് താരം മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് മമ്മൂട്ടി ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പം റായ് ലക്ഷ്മി മലയാളത്തില്‍ അഭിനയിച്ചു. അണ്ണന് തമ്പി, ചട്ടമ്പിനാട്, ടു ഹരിഹര്‍ നഗര്‍, ഇവിടെ സ്വര്‍ഗമാണ് തുടങ്ങിയ നിരവധി മലയാളം സിനിമകളില്‍ താരം ശ്രദ്ധേയമായ വേഷം ചെയ്തു.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഡിഎന്‍എ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. ഇപ്പോഴിതാ ഒരു മലയാളി നടനുമൊത്ത് അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കിടുകയാണ് താരം. പലപ്പോഴും ആ നടന്റെ മുഖത്ത് നോക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നാണ് താരം പറയുന്നത്. ചട്ടമ്പിനാട്, അണ്ണന് തമ്പി തുടങ്ങിയ ചിത്രങ്ങളില്‍ ഒപ്പം അഭിനയിച്ച സുരാജ് വെഞ്ഞാറമൂടാണ് ആ നടൻ.
"സെറ്റില്‍ മുഴുവന്‍ തമാശയും കളിചിരിയുമായി നടക്കുന്ന വ്യക്തിയാണ് സുരാജ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് വളരെ നല്ല അനുഭവമാണ്. എന്നാല്‍ ഷോട്ട് സമയത്ത് സുരാജിന്റെ മുഖത്ത് നോക്കാന്‍ കഴിയില്ല. ഷോട്ട് സമയത്ത് സുരാജിന്റെ മുഖത്ത് വരുന്ന ഓരോ എക്സ്പ്രെഷന്‍ കാരണം മുഖത്ത് നോക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. കോമഡി രംഗങ്ങള്‍ ചിത്രീകരിക്കുമ്പോൾ സുരാജിന്റെ മുഖത്ത് വരുന്ന ഭാവങ്ങള്‍ കണ്ടാല്‍ അറിയാതെ ചിരിച്ച് പോകും.
കോമ്പിനേഷന്‍ സീനുകള്‍ ചെയ്യുന്ന സമയത്ത് ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കാതെ മറ്റെങ്ങോട്ടെങ്കിലും നോക്കി നിന്ന് അഭിനയിച്ചിട്ടുണ്ട്. അത്രയ്ക്കും ചിരി വരും അദ്ദേഹത്തിന്റെ മുഖത്ത് മിന്നി മായുന്ന ഭാവങ്ങൾ..." ലക്ഷ്മി റായ് പറയുന്നു.
മലയാളത്തിൽ ഹിറ്റ് സിനിമകൾ ചെയ്ത് പ്രേക്ഷക മനസ്സിലിടം നേടിയ
ടിഎസ് സുരേഷ് ബാബു വലിയൊരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമായ ഡിഎൻഎയിലൂടെ വീണ്ടും മലയാള മനസ്സിൽ ഇടം നേടാൻ ഒരുങ്ങുകയാണ് റായ് ലക്ഷ്മി. കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടി അടുത്തിടെ നല്കിയ അഭിമുഖങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു.






