
അശ്വതി: സല്‍ക്കാരങ്ങളില്‍ സംബന്ധിക്കും. ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും. കലാപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം. ഭക്ഷണത്തില്‍ നിന്ന് അലര്‍ജി പിടിപെടാന്‍ സാധ്യത.
ഭരണി: അടുത്ത സുഹൃത്തുക്കളില്‍നിന്ന് എതിര് നടപടികള്‍. മാനസിക വിഷമം അധികരിക്കും. ബന്ധുക്കളില്‍നിന്നുള്ള സഹായം. കടങ്ങള്‍ വീട്ടുവാന് അവസരം. ദാമ്പത്യ കലഹത്തിന് ശമനം.
കാര്‍ത്തിക: ധനപരമായ വിഷമതകള്‍ നേരിടും. സഞ്ചാരക്ലേശം വര്‍ധിക്കും. കടബാധ്യത കുറയ്ക്കുവാന്‍ സാധിക്കും. മംഗള കര്‍മങ്ങളില്‍ സംബന്ധിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികള്‍.
രോഹിണി: സന്താനങ്ങള്‍ക്ക് രോഗാരിഷ്ടത. ഭാഗ്യ പരീക്ഷണങ്ങളില്‍ ധനനഷ്ടം. കര്‍മരംഗത്ത് എതിര്‍പ്പുകള്‍. അപവാദം കേള്‍ക്കുവാന്‍ യോഗം. തൊഴില്‍പരമായ അവസര നഷ്ടം.
മകയിരം: പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തുവാന്‍ കടം വാങ്ങേണ്ടി വരും. ബന്ധുക്കളെ സന്ദര്‍ശിക്കും. ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാന്‍സ് നല്‍കും. കാലാവസ്ഥാജന്യ രോഗ സാധ്യത. മാതാവിന് അരിഷ്ടത.
തിരുവാതിര: മാനസിക സംഘര്‍ഷം വര്‍ധിക്കും. വിശ്രമം കുറവായിരിക്കും. ബിസിനസില്‍ ധനലാഭം. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത. യാത്രകളില്‍ മുടക്കം. അലസത വര്‍ധിക്കും.
പുണര്‍തം: അന്യരുടെ വാക്കിനാല്‍ മനോവിഷമം നേരിടും. സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണം വര്‍ധിക്കും. തൊഴില്‍പരമായ അധിക യാത്രകള്‍. രോഗദുരിതത്തില്‍ ശമനം. പൂര്‍വിക സ്വത്തിന്റെ ലാഭം.
പൂയം: ജീവിതപങ്കാളിക്ക് ആരോഗ്യ വിഷമതകള്‍. അനാവശ്യ വിവാദങ്ങളില്‍നിന്ന് അകന്നു നില്ക്കുക. തൊഴില്‍രംഗം പുഷ്ടിപ്പെടും. പ്രമുഖ വ്യക്തികളെ പരിചയപ്പെടും. സുഹൃദ് സഹായം വര്‍ധിക്കും.
ആയില്യം: ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കുന്നതില്‍ കാലതാമസം. വാഹനത്തിന് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. യാത്രാവേളകളില്‍ ധനനഷ്ടം. ഭവനത്തില്‍ ശാന്തത കുറയും. മനസിനെ അനാവശ്യ ചിന്തകള്‍ അലട്ടും.
മകം: താല്‍ക്കാലിക ജോലികളില്‍നിന്നുള്ള ധനലാഭം. കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. ഭക്ഷണസുഖം കുറയും. രോഗഭീതി. ഭവനത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി പണച്ചെലവ്.
പൂരം: പ്രധാന തീരുമാനങ്ങള്‍ എടുക്കും. അമിതമായ ചെലവിനെതിരേ ജാഗ്രത പാലിക്കുക. അനാവശ്യ ധൃതിമൂലം നഷ്ടങ്ങള്‍ സംഭവിക്കാം. ബന്ധുജനങ്ങളുമായി തര്‍ക്കത്തിന് സാധ്യത. സര്‍ക്കാര്‍ ഓഫീസുകളില്‍ പോകേണ്ടി വരും.
ഉത്രം: സന്താനങ്ങളാല്‍ മനോവിഷമം. മാനസികമായ അലസത അനുഭവപ്പെടും. ബന്ധുജന സഹായം ലഭിക്കും. വ്യവഹാര സംബന്ധമായ യാത്രകള്‍. ആരോഗ്യപരമായ വിഷമതകള്‍. വാതജന്യ രോഗസാധ്യത.
അത്തം: വീട്ടുപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം. സന്താനങ്ങള്ക്കായി പണച്ചെലവ്. ഭൂമി ക്രയവിക്രയകാര്യങ്ങളില് തീരുമാനം. ഏജന്‍സി പ്രവര്‍ത്തനങ്ങളില്‍ ലാഭം.
ചിത്തിര: അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ തിരികെയെത്തും. പഠനത്തില്‍ അലസത. അലര്‍ജി ജന്യ രോഗസാധ്യത. കര്‍മ്മരംഗത്ത് ഉന്നതി. സൗഹൃദങ്ങളില്‍ നിലനിന്നിരുന്ന ഉലച്ചില്‍ അവസാനിക്കും.
ചോതി: ഭക്ഷണത്തില്‍നിന്നുള്ള അലര്‍ജിക്കു സാധ്യത. മേലധികാരികള്‍, തൊഴിലുടമകള്‍ എന്നിവരില്‍നിന്ന് അനുകൂല നടപടികള്‍. യാത്രകള്‍ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകള്‍.
വിശാഖം: പ്രണയബന്ധങ്ങളില്‍ മുന്നേറ്റം. തൊഴില്‍പരമായ അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങും, യാത്രകള്‍ വേണ്ടിവരും. പുതിയ സുഹൃദ്ബന്ധങ്ങള്വഴി നേട്ടം.
അനിഴം: പൊതുവെ വാരം അനുകൂലമല്ല. അമിതചെലവ് നേരിടും. ആരോഗ്യപരമായും ദിനം നന്നല്ല. കര്‍മരംഗത്ത് ഉന്നതി. സൗഹൃദങ്ങളില്‍ ഉലച്ചില്‍.
തൃക്കേട്ട: അനുകൂല വാരമാണ്. തടസപ്പെട്ടുകിടന്നിരുന്ന കാര്യങ്ങള്‍ക്ക് വിജയം. രോഗശമനം. ഏര്‍പ്പെടുന്ന ജോലികളില്‍ വിജയം. സുഹൃത്തുക്കള്‍ വഴി നേട്ടം. സന്താനഗുണമനുഭവിക്കും.
മൂലം: അകല്‍ച്ചയില്‍ കഴിഞ്ഞിരുന്ന ബന്ധുക്കളുടെ പിണക്കം അവസാനിക്കും. സന്തോഷം നല്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. കുടുംബ സൗഖ്യ വര്‍ധന, ബിസിനസില്‍ പുരോഗതി. മാനസികമായ സംതൃപ്തി.
പൂരാടം: പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചില തിരിച്ചടികള്‍. സഹപ്രവര്‍ത്തകര്‍, അയല്‍വാസികള്‍ എന്നിവരില്‍നിന്ന് സഹായം. സാമ്പത്തിക വിഷമതകള്‍ മറികടക്കും. മനസിനെ അനാവശ്യ ചിന്തകള്‍ അലട്ടും.
ഉത്രാടം: വിവാഹാലോചന നടത്തുന്നവര്‍ക്ക് അനുകൂല ബന്ധങ്ങള്‍ ലഭിക്കും. പ്രണയബന്ധിതര്ക്കും നേട്ടങ്ങള്‍. സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍ക്കു സാധ്യത. പുതിയ വസ്ത്ര ലാഭം.
തിരുവോണം: രോഗാവസ്ഥയിലുള്ളവര്ക്ക് ആശ്വാസം. സന്താനങ്ങള്‍ക്ക് ഉന്നത വിജയം. ഇരു ചക്ര വാഹനം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. അവിചാരിത ധനനഷ്ടത്തിന് സാധ്യതയുണ്ട്.
അവിട്ടം: ബിസിനസില്‍ നേട്ടങ്ങള്‍. പുതിയ സംരംഭങ്ങളെക്കുറിച്ച് ആലോചിക്കും. അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന പിണക്കം അവസാനിക്കും. കുടുംബ സൗഖ്യത്തിനായി പണച്ചെലവ്, സകുടുംബ യാത്രകള്‍.
ചതയം: ബന്ധുക്കളുമായി ചേര്‍ന്ന് യാത്രകള്‍. പുതിയ ഭക്ഷണരീതികള്‍ പരീക്ഷിക്കും. വിവാഹ സല്‍ക്കാരത്തില്‍ സംബന്ധിക്കും. പുണ്യസ്ഥല സന്ദര്‍ശനം. തൊഴില്‍പരമായ മാറ്റങ്ങള്‍.
പൂരുരുട്ടാതി: സഹപ്രവര്‍ത്തകരില്‍നിന്നുള്ള എതിര്‍പ്പ് നേരിടും. തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളില്‍ മുടക്കം. സാമ്പത്തിക പ്രതിസന്ധി, കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ തടസം.
ഉത്രട്ടാതി: ഇഷ്ടഭക്ഷണം ലഭിക്കും. പൊതു പരിപാടികളില്‍ പങ്കെടുക്കും. പ്രണയബന്ധങ്ങളില്‍ വിജയം. ഉടമ്പടികളില്‍ ഒപ്പിടും. ഭൂമി ക്രയവിക്രയത്തിന് തീരുമാനമെടുക്കും.
രേവതി: പരീക്ഷാവിജയം. വിദേശ തൊഴിലില്‍ പ്രശ്നങ്ങള്‍. തൊഴില്‍പരമായ നേട്ടങ്ങള്‍. ബന്ധുക്കളില്‍നിന്നുള്ള സഹായ ലാഭം. വാഹനത്തിന് അറ്റകുറ്റപ്പണികള്‍.
സജീവ് ശാസ്താരം






