ഇരുതലയുള്ള പാമ്പുകളെക്കുറിച്ച് കുറച്ചുപേരെങ്കിലും കേട്ടിട്ടുണ്ടാകും. എന്നാല്‍ ഈ പാമ്പിനെ സംബന്ധിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഈ പാമ്പ് മൃഗശാല ജീവനക്കാരന്റെ കയ്യില്‍ കടിക്കുന്ന വീഡിയോയാണ് ഇത്. അമേരിക്ക ആസ്ഥാനമായുള്ള മൃഗശാലയിലെ ജീവനക്കാരനും സമൂഹ മാധ്യമത്തില്‍ ഏറെ ആരാധകരുമുള്ള ജെയ് ബ്രൂവറിനാണ് പാമ്പിന്റെ കടിയേറ്റത്. പാമ്പിനെ മൃഗശാലയിലെത്തിയ കാഴ്ചക്കാര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ ചിത്രീകരിക്കുന്നതിനിയിലാണ് ബ്രൂവെറിന് അപ്രതീക്ഷിതമായി ഇരുതലയുള്ള പാമ്പിന്റെ ആക്രമണം നേരിട്ടത്.
@jayprehistoricpets തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ജെയ് ബ്രൂവര്‍ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാമ്പിനെ കൈയിലെടുത്ത് അതിന്റെ ഇരുതലകള്‍ക്കും തൊട്ടു താഴെയായി പിടിച്ച് കൊണ്ട് തലകള്‍ക്കിടയിലൂടെ ചൂണ്ടുവിരല്‍ ചലിപ്പിച്ച് കാഴ്ചക്കാരെ പാമ്പിന്റെ പ്രത്യേകതകള്‍ വിവരിക്കുന്നതിനിടെയാണ് ബ്രൂവറിന് പാമ്പിന്റെ കടിയേറ്റത്. അദ്ദേഹത്തിന്റെ സമീപത്ത് പാ്മ്പിന്റെ നടുഭാഗം പിടിച്ചുകൊണ്ട് മറ്റൊരു മൃഗശാല ജീവനക്കാരനും നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഇയാള്‍ ഭയക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പാമ്പ് തന്നെ കടിക്കാന്‍ ശ്രമിക്കുമ്പോള്‍ 'നീയൊരു ദുര്‍വാശിക്കാരി ആണല്ലോ' എന്ന് ബ്രൂ വര് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ബ്രൂവര്‍ കൈവിരല്‍ കൊണ്ട് പോകുമ്പോള്‍ തന്നെ പാമ്പിന്റെ ഇരുതലകളും കടിക്കാനായി ആയുന്നതും വീഡിയോയില്‍ കാണാം. തനിക്ക് രണ്ട് തവണ കടിയേറ്റെന്ന് അദ്ദേഹം വീഡിയോയുടെ അവസാനം പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ പാമ്പിന്റെ ഇരുതലകളില് ഏത് തലയാണ് പാമ്പിന്റെ ശരീരത്തെ നിയന്ത്രിക്കുന്നത് എന്ന് അറിയാന്‍ താല്പര്യമുണ്ടെന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ സംശയ പ്രകടനം നടത്തി. എന്നാല്‍ ഈ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയിട്ടില്ല. പാമ്പ് തന്നെ കടിച്ചത് വളരെ രസകരമായാണ് ഇദ്ദേഹം അവതരിപ്പിക്കുന്നതെങ്കിലും ഒരു കാര്യം മറക്കേണ്ട മുതിര്‍ന്നവരും കുട്ടികളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെ പാമ്പുകളുമായി അടുത്തിടപഴകുന്നത് അപകടകരമാണ്.

Comments