
ന്യൂഡല്‍ഹി; പ്രമുഖ കമ്പനിയായ നെസ്ലെയുടെ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് ബ്രാന്‍ഡായ മാഗിയുടെ ലോകത്തെ ഏറ്റവും വലിയ വിപണി ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട്. കൂടാതെ കിറ്റ് കാറ്റാന്റെ ലോകത്തെ രണ്ടാമത്തെ വിപണിയാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നെസ്ലെയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് നവീകരണം വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കല്‍ അടക്കമുള്ള ഘടകങ്ങളാണ് രണ്ട്ക്ക വളര്‍ച്ചയ്ക്ക് സഹായിച്ചതെന്ന് നെസ്ലെയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ലോകത്ത് കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയെന്നും 2023-2024 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
2024 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയില്‍ 600 കോടി മാഗി പാക്കറ്റ് ആണ് വിറ്റത്. മാഗിയുടെ വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനയാണ് ലോകത്തെ ഏറ്റവും വലിയ വിപണിയായി ഇന്ത്യയെ മാറ്റിയതെന്നും കമ്പനി അറിയിച്ചു.മാഗി എന്ന ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് കൂടുതല്‍ വൈവിധ്യവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി അടുത്തിടെയാണ് നെസ്ലെ ഓട്ട്സ് മാഗി, കൊറിയന്‍ ന്യൂഡില്‍സ്, കൂടാതെ വിവിധ മസാല ന്യൂഡില്‍സുകള്‍ എന്നിവ വിപണിയില്‍ അവതരിപ്പിച്ചത്. പത്തുരൂപയ്ക്കാണ് ഒരു പാക്കറ്റ് വില്‍ക്കുന്നത്.






