കാലം മാറിയതോടെ ഡേറ്റിംഗില്‍ വരെ മാറ്റങ്ങള്‍ സംഭവിച്ചുത്തുടങ്ങി. എന്തിനേറെ പറയുന്നു വിവാഹത്തെക്കാള്‍ കൂടുതല്‍ ഡേറ്റിംഗില്‍ ചിലവഴിക്കേണ്ട അവസ്ഥയാണ് പലര്‍ക്കും. കാരണം പലതരം ഡിമാന്‍ഡുകളാണ് ആളുകള്‍ ഇന്ന് ഡേറ്റിംഗിന് പോകുമ്പോള്‍ വയ്ക്കുന്നത്. പ്രേമിക്കണമെങ്കിലും പ്രേമിക്കപ്പെടണമെങ്കിലും ഈ ഡിമാന്‍ഡുകള്‍ എല്ലാം പാലിക്കേണ്ട അവസ്ഥയാണ് പലര്‍ക്കും. സാധാരണയായി ഡേറ്റിംഗിന് പോകുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്ല് ആരടയ്ക്കും എന്നു ചൊല്ലിയാണ് ചര്‍ച്ചകള്‍ നടക്കാറുള്ളത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു പ്രതിസന്ധി ഇപ്പോള്‍ ഡേറ്റിംഗില്‍ നേരിടേണ്ടി വന്നിരിക്കുകയാണ്. കാണാന്‍ വരണമെങ്കില്‍ പണം ആവശ്യപ്പെടണമത്ര.
ഇതുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു യുവതി താന്‍ ഡേറ്റിംഗിന് വരണമെങ്കില്‍ തനിക്ക് അതിനായി ഒരുങ്ങാന്‍ കാശ് വേണം എന്ന്് ആവശ്യപ്പെടുന്നതന്റെ സ്ക്രീന്‍ഷോട്ടാണ് ഇത്. @Deepika Narayan Bharwaj എന്ന എക്സ് അക്കൗണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ചാറ്റില്‍ ഒരു യുവാവ് ചോദിക്കുന്നത് ഒരു കോഫി കുടിക്കാന്‍ പോയാലോ എന്നാണ്. യുവതി പോകാമെന്ന് സമ്മതിക്കുന്നു. 7 മണിയാണ് ചാറ്റിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പിന്നീടാണ് യുവതി തന്റെ ഡിമാന്‍ഡ് വ്യക്തമാക്കുന്നത്. അതില്‍ യുവതി തന്റെ ഡേറ്റിനോട് ആവശ്യപ്പെടുന്നത് 10,000 രൂപയാണ്. എന്തിനാണ് അത്രയും എന്നല്ലേ? വാക്സിംഗ്, മാനിക്യൂര്‍, പെഡിക്യൂര്‍, ഫേവറിറ്റ് ഡ്രസ്സ്, ഷൂസ് മേക്കപ്പ് ഇതിനെല്ലാം കൂടി വേണ്ടിയാണ് യുവതി യുവാവിനോട് പണം ആവശ്യപ്പെട്ടിരിക്കുന്നത്. യുപിഐ ഐഡിയും ചാറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
അതേസമയം ഫ്രീ ആയിട്ടുള്ള ഡേറ്റിംഗ് അത്ര എക്സൈറ്റിംഗ് അല്ല എന്നും യുവതി പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് വാട്ട്സാപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. നിരവധിപ്പേര്‍ ഇതിന് കമന്റുകളുമായി എത്തി. സങ്കടകരമെന്ന് പറയട്ടെ, ഇത്രയും പണം നല്കാന് തയ്യാറാവുന്ന പുരുഷന്മാരും ഉണ്ട് എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. ഇത് ബന്ധമോ പ്രണയമോ ഒന്നുമല്ല വെറും ബിസിനസാണ് എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

Comments