
ബോളിവുഡിന്റെ പ്രിയതാരങ്ങളായ രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുകോണിന്റേയും പ്രണയവും വിവാഹവുമെല്ലാം അത്യധികം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. അതിനു ശേഷം താരങ്ങള്‍ തങ്ങളുടെ ആദ്യത്തെ കണ്മണിയെ സെപ്റ്റംബറിലേക്ക് പ്രതീക്ഷിക്കുന്നുവെന്നറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. ദീപികയുടെ ശാരീരിക മാറ്റങ്ങളെല്ലാം പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരിലേക്ക് എത്തിയിരുന്നു. താരത്തിന്റെ ബേബി ബമ്പിന്റെ ചിത്രങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കഴിഞ്ഞ ദിവസം ദീപിക പദുക്കോൺ അഭിനേതാക്കളായ അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ് എന്നിവരോടൊപ്പം മുംബൈയിൽ തങ്ങളുടെ വരാനിരിക്കുന്ന കൽക്കി 2898 എഡി എന്ന ചിത്രത്തിന്റെ പ്രമോഷനില്‍ പങ്കെടുത്തിരുന്നു. ബ്ലാക്ക് ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായിട്ടാണ് താരം ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
ഇപ്പോഴിതാ ആ പ്രൊമോഷനിടെ താരം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ദീപിക പദുക്കോൺ തന്റെ കുഞ്ഞിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രഭാസ് തനിക്ക് തന്ന ഭക്ഷണം കൊണ്ടാണ് താന്‍ ഇങ്ങനെയായതെന്നാണ് തമാശ രൂപത്തില്‍ പറഞ്ഞത്. സെറ്റില്‍ ആരാണ് മികച്ച ഭക്ഷണം കൊണ്ടുവരുന്നത് എന്ന ചോദ്യത്തിനായിരുന്നു ദീപികയുടെ മറുപടി. "ശരിക്കും പ്രഭാസ് എന്നെക്കൊണ്ട് എല്ലാ ഭക്ഷണവും കഴിപ്പിച്ചതു കൊണ്ടാണ് ഞാനിങ്ങനെ ആയത്. സെറ്റിലുള്ള എല്ലാവര്ക്കും പ്രഭാസ് ഭക്ഷണം കൊണ്ടുവരുമായിരുന്നെന്നും അദ്ദേഹം അടുത്ത ദിവസം എന്താണ് കൊണ്ടുവരുന്നതെന്നറിയാന്‍ ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു.
പ്രഭാസ് ഭക്ഷണം കൊണ്ടുവരുന്നത് വീട്ടില്‍ നിന്നാണ്. അവിടെ മുഴുവന്‍ ഒരു കേറ്ററിംഗ് സേവനവും ഉണ്ടായിരുന്നു. പ്രഭാസ് എല്ലാവര്ക്കും ഭക്ഷണം നല്‍കുന്നതായിരുന്നു ഹൈലൈറ്റ്. ഹൃദയം കൊണ്ടാണ് പ്രഭാസ് എല്ലാവര്ക്കും ഭക്ഷണം നല്‍കുന്നതെന്ന് അദ്ദേഹത്തെ നന്നായി അറിയാവുന്നവര്‍ക്ക് അറിയാം..." ദീപിക പറഞ്ഞു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളോടൊപ്പം തന്റെ ബേബി ബമ്പിനെ പരാമർശിച്ചാണ്, ദീപിക തന്റെ സഹനടനായ പ്രഭാസിനെ കുറിച്ചും സെറ്റിലെ മുഴുവൻ ജോലിക്കാർക്കും എങ്ങനെ ഭക്ഷണം നല്‍കുമെന്ന് താരം സംസാരിച്ചത്.
നിറഞ്ഞ ചിരിയോടെ താരം തമാശയോടെ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഏറ്റെടുക്കുകയാണ്.
ഫെബ്രുവരിയിൽ ദീപിക പദുകോണും രൺവീർ സിങ്ങും കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി അറിയിച്ചിരുന്നു. ‘സെപ്റ്റംബർ 2024’ എന്നായിരുന്നു പോസ്റ്റ്. 2018 നവംബറിലാണ് ദീപികയും രൺവീറും വിവാഹിതരായത്.
വർക്ക് ഫ്രണ്ടിൽ, നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡിയുടെ റിലീസിനായി ദീപിക പദുക്കോൺ കാത്തിരിക്കുകയാണ്. അമിതാഭ് ബച്ചൻ, കമൽഹാസന്, പ്രഭാസ്, ദിഷാ പടാനി തുടങ്ങിയവരും സയൻസ് ഫിക്ഷൻ സിനിമയിൽ അഭിനയിക്കുന്നു.
ഇതിനുപുറമെ, ദി ഇന്റേണിന്റെ ഹിന്ദി റീമേക്കും ദീപികയ്ക്കുണ്ട്. ആൻ ഹാത്ത്വേയും റോബർട്ട് ഡി നീറോയും അഭിനയിച്ച അതേ പേരിലുള്ള ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് ഈ ചിത്രം.






