
പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ട് വയസുകാരി വീടിന്റെ ടെറസിൽ നിന്ന് വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. കോന്നി മാങ്കുളത്ത് സംഭവം നടന്നത്. കുമ്മണ്ണൂർ പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ – സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്.
രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ടെറസിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞ് താഴേക്ക് വീണത്. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മരണം സംഭവിക്കുകയായിരുന്നു.






