
അശ്വതി: പൊതുസ്ഥലങ്ങളില്‍ അന്യരുമായി കലഹ സാധ്യത. പണമിടപാടുകളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക. പിതാവിന് രോഗാരിഷ്ടത. അനുകൂലമായി നിന്നിരുന്നവര്‍ എതിര്‍ക്കുന്ന അവസ്ഥയുണ്ടാകും. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍.
ഭരണി: അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പംകൂടി നീട്ടിവയ്ക്കുന്നതുത്തമം. സാമ്പത്തിക വിഷമതകള്‍ നേരിടുവാനിടയുണ്ട്. കഴിയുന്നതും ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുക.
കാര്‍ത്തിക: അടുത്ത ബന്ധുജനങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്ര?മോഷന്‍ ലഭിക്കും. വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം.
രോഹിണി: ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍മൂലം അപകടങ്ങളില്‍നിന്നു രക്ഷനേടും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം.
മകയിരം: ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഗൃഹനവീകരണത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം അനുഭവിക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും.
തിരുവാതിര: സഹോദരങ്ങളില്നിന്നുള്ള എതിര്‍പ്പ് മാനസിക വിഷമമുണ്ടാക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും. തൊഴില്‍പരമായി കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. സ്വന്തമായ ബിസിനസില്‍നിന്ന് നേട്ടങ്ങളുണ്ടാകും.
പുണര്‍തം: ബന്ധുക്കള്വഴി കാര്യസാധ്യം. മനസില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. ആരോഗ്യപരമായി വാരം നന്നല്ല. ഔഷധസേവ വേണ്ടിവരും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും.
പൂയം: ഭൂമിയില്‍നിന്നുള്ള ധനലാഭം. ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂല ഉത്തരവുകള്‍ ലഭിക്കാം. സന്താനങ്ങള്‍ക്ക് പുരോഗതി. വിദേശത്തുനിന്ന് തിരികെ നാട്ടിലെത്തും. സുഹൃദ് സഹായം ലഭിക്കും.
ആയില്യം: പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്ക്കേണ്ടി വരും. വിവാഹാലോചനകളില് പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികള്‍. ബിസിനസില്‍ ധനനഷ്ടം. ഭക്ഷണസുഖം കുറയും.
മകം: പുതിയ ഭക്ഷണവസ്തുക്കള്‍ രുചിക്കുവാന്‍ അവസരം. അനാവശ്യവിവാദങ്ങളില്‍ ചെന്നുചാടാതെ ശ്രദ്ധിക്കുക. സാമ്പത്തിക വിഷമതകള്‍ മറികടക്കും. വ്യവഹാരങ്ങളില്‍ വിജയം.
പൂരം: യാത്രകളില്‍ സന്തോഷം ലഭിക്കും. കുടുംബ സുഖവര്‍ദ്ധന. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഭക്ഷണസുഖം ലഭിക്കും. പുതിയ വസ്ത്ര-ആഭരണ ലാഭം. ധനപരമായ ചെലവുകള്‍ വര്‍ധിക്കും.
ഉത്രം: അവിചാരിത യാത്രകള്‍ വേണ്ടിവരും. മാനസിക സന്തോഷം വര്‍ധിക്കും. സുഹൃത്തുക്കള്‍ ഒത്തുചേരും. തടസങ്ങള്‍ മാറി കാര്യപുരോഗതിയുണ്ടാകും.
അത്തം: ബിസിനസില്‍ പണച്ചെലവ് അധികരിക്കും. ദമ്പതികള്‍ ഒന്നിച്ച് യാത്രകള്‍ നടത്തും. തൊഴില്‍രംഗത്തുനിന്ന് അവധിയെടുക്കും. യാത്രയ്ക്കായി പണച്ചെലവ്, ത്വഗ്രോഗ സാധ്യത.
ചിത്തിര: പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കും. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. മനസിന്റെ സന്തോഷം വര്‍ധിക്കും. ഭൂമിയില്‍നിന്നുള്ള ധനലാഭം, അയല്‍വാസികളുടെ സഹായം ലഭിക്കും.
ചോതി: ജീവിതപങ്കാളിക്ക് നേട്ടങ്ങള്‍. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. തൊഴിലില്‍ നല്ല മാറ്റങ്ങള്‍. മാനസിക സന്തോഷം വര്‍ധിക്കും. വിദേശ ജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. കടങ്ങള്‍ വീട്ടുവാന് സാധിക്കും.
വിശാഖം: മേലുദ്യോഗസ്ഥരില്‍നിന്ന് പ്രശംസ ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് പരുക്കിനു സാധ്യത. ഏതുതരത്തിലുള്ള തടസങ്ങളും തരണംചെയ്യുവാന്‍ സാധിക്കും. പെരുമാറ്റത്തില്‍ കൃത്രിമത്വം കലര്‍ത്തി വിരോധം സമ്പാദിക്കും.
അനിഴം: മനസിനിഷ്ടപ്പെട്ട ഭക്ഷണം ലഭിക്കും. ബന്ധുജനങ്ങളെക്കൊണ്ടുള്ള ഗുണം വര്‍ധിക്കും. വ്യവഹാരം നടത്തുന്നവര്‍ക്ക് വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്നിന്നുള്ള പിന്തുണ ലഭിക്കും.
തൃക്കേട്ട: അടുത്ത ബന്ധുക്കളില്‍നിന്ന് എതിര്‍പ്പ് നേരിടും. സ്വന്തമായ ബിസിനസുകളില്‍നിന്ന് സാമ്പത്തിക നഷ്ടം. ദീര്ഘയാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. തൊഴില്‍പരമായ മാറ്റം പ്രതീക്ഷിക്കാം.
മൂലം: തൊഴില്‍രംഗത്ത് ഉയര്‍ച്ച, സ്ഥാനലബ്ധി എന്നിവയുണ്ടാകും. തൊഴില്‍പരമായി സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം. ബന്ധുക്കളില്‍നിന്നുള്ള പിന്തുണയോടെ പ്രണയ ബന്ധിതര്‍ക്ക് വിവാഹം നടത്തുവാന്‍ സാധിക്കും.
പൂരാടം: അവിചാരിത ധനലാഭം പ്രതീക്ഷിക്കാം. വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും. സാമ്പത്തികവിഷമതകളില്നിന്ന് മോചനം. മംഗള കര്‍മങ്ങളില്‍ സംബന്ധിക്കും.
ഉത്രാടം: ജീവിതപങ്കാളിയുടെ രോഗാരിഷ്ടതകള്‍ ശമിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ് തെളിയിക്കുവാന്‍ കഴിയും. ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും.
തിരുവോണം: അനാവശ്യചെലവുകള്‍ വര്‍ധിക്കും. ജീവിതസുഖം വര്‍ധിപ്പിക്കുവാന്‍ ശ്രമിക്കും. സ്വന്തം കഴിവിനാല് കാര്യങ്ങള്‍ സാധിക്കും. അധികച്ചെലവ് വേണ്ടിവരും. പിതൃസ്വത്ത് ലഭിക്കുവാനുള്ള യോഗമുണ്ട്.
അവിട്ടം: മനസില്‍ ഉദ്ദേശിച്ചകാര്യങ്ങള്‍ പെട്ടെന്ന് സാധിക്കുകയില്ല. ആരോഗ്യസ്ഥിതി മോശമായിരിക്കും. മൂത്രായശ രോഗങ്ങള്‍ പിടിപെടാം. പണച്ചെലവധികരിക്കും. ദീര്‍ഘദൂരയാത്രകള്‍ വേണ്ടിവരും.
ചതയം: സാമ്പത്തികമായ വിഷമതകള്‍ നേരിടും. സന്താനഗുണമനുഭവിക്കും. ആരോഗ്യപരമായി വിഷമതകള്‍. ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാം. തൊഴില്‍രംഗം പുഷ്ടിപ്പെടും.
പൂരുരുട്ടാതി: രോഗശമനം കൈവരിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍. പുണ്യസ്ഥല സന്ദര്‍ശനം നടത്തും. തൊഴില്‍രംഗത്ത് പരിശ്രമത്തിനു തക്ക ഫലം ലഭിക്കും. പണമിടപാടുകളില്‍ നേട്ടം.
ഉത്രട്ടാതി: വിശ്വസിച്ചുനിന്ന സുഹൃത്തുക്കളില്‍ നിന്നുള്ള എതിര്‍പ്പ് മാനസിക വിഷമം ഉണ്ടാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി, ബിസിനസില്‍ നേരിയ എതിര്‍പ്പുകള്‍.
രേവതി: ബന്ധുക്കളില്‍നിന്നുള്ള അകല്‍ച്ച അവസാനിക്കും. സന്താനങ്ങള്‍ക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങള്‍. ധനപരമായി അനുകൂലം. സന്താനങ്ങള്‍ക്ക് പുരോഗതി. വിശ്രമം കുറയും.
സജീവ് ശാസ്താരം






