ആനകള്‍ പുഴ നീന്തി കടക്കുന്നത് ഒരു പതിവ് സംഭവമല്ല. എന്നാല്‍ നൂറ് കണക്കിന് ആനകള്‍ കൂട്ടത്തോടെ വലിയ നദി നീന്തി കടക്കുന്ന ദൃശ്യമാണ് വൈറലാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ നദികളില്‍ ഒന്നായ ബ്രഹ്മപുത്ര നദിയുടെ കിലോമീറ്ററുകളോളം വീതി വരുന്ന ഭാഗത്താണ് ആനകള്‍ കൂട്ടത്തോടെ മറുകര ലക്ഷ്യമാക്കി നീന്തിയത്.
സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. അസം ജോര്‍ഘട്ട് ജില്ലയിലാണ് ആനകള്‍ കൂട്ടത്തോടെ ബ്രഹ്മപുത്ര നദി മുറിച്ചുകടന്നത്. ഏകദേശം നൂറ് കണക്കിന് ആനകള്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ നദിതുറമുഖമായ നിമതി ഘട്ടിന് സമീപമാണ് ആനകളുടെ കൂട്ടത്തോടെയുള്ള നീന്തല്‍.
കാലാവസ്ഥയിലെ മാറ്റം കൊണ്ടാകാം ആനകള്‍ കൂട്ടത്തോടെ പുഴ നീന്തി കടന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. തീറ്റ തേടി മറുകരയിലേക്ക് ആനകള്‍ കൂട്ടത്തോടെ പോയതാകാം. ഇതില്‍ നിരവധി കുട്ടിയാനകളും ഉള്‍പ്പെടുന്നു. നന്നായി നീന്താന്‍ കഴിവുള്ള മൃഗമാണ് ആനയെന്നും വിദഗ്ധര്‍ പറയുന്നു.

Comments