കാല പഴക്കം ചെല്ലുന്തോറും വീര്യം കൂടുന്ന ഒന്നാണ് വൈന്‍. അതുകൊണ്ട് തന്നെ വൈന്‍ രുചിച്ച് നോക്കാത്തതായി അധികമാരും ഉണ്ടാകില്ല.
ഏകദേശം നൂറ് വര്‍ഷം പഴക്കമുള്ള വൈന്‍ ആളുകള്‍ക്ക് അറിയാമെങ്കിലും 2000 വര്‍ഷം പഴക്കമുള്ള വൈന്‍ ആരെങ്കിലും രുചിച്ചുനോക്കിയിട്ടുണ്ടോ? ശിലായുഗകാലം തന്നെ ഭൂമിയില്‍ വൈനുണ്ട് എന്നും 8000 വര്‍ഷങ്ങള്‍ക്ക് മുമ്പെങ്കിലും വൈന്‍ ഉണ്ടാക്കിത്തുടങ്ങിക്കാണുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇവിടെ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഏറ്റവും പഴക്കം ചെന്ന വൈനിനെകുറിച്ചാണ്. 2000 വര്‍ഷം പഴക്കമുള്ളതാണ് ഈ വൈന്‍.
2019 -ല്‍ ഒരു സ്പാനിഷ് കുടുംബമാണ് ഈ അപൂര്‍വമായ വൈന്‍ കണ്ടെത്തിയത്. കാര്‍മോണയിലെ അവരുടെ വീട് പുതുക്കിപ്പണിയുന്നതിനിടെയാണ് 2,000 വര്‍ഷം പഴക്കമുള്ള റോമന്‍ ശവകുടീരത്തിനുള്ളില്‍ വൈന്‍ കണ്ടെത്തിയത്. റോമന്‍ ദൈവമായ ജാനസിനെ പ്രതിനിധീകരിക്കുന്ന വിവിധ വസ്തുക്കള്ക്കൊപ്പമാണ് ഈ വൈനും ഉണ്ടായിരുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശവകുടീരത്തിനുള്ളില്‍ ആകെ എട്ട് അറകള്‍ ഉണ്ടായിരുന്നു, അവയില്‍ രണ്ടെണ്ണം ശൂന്യമായിരുന്നു. ആറെണ്ണത്തില്‍ ചുവന്ന ദ്രാവകം നിറച്ച ഒരു പാത്രം അടങ്ങിയിരുന്നു. പിന്നീട് ഗവേഷകര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് അത് വൈനാണ് എന്ന് തിരിച്ചറിഞ്ഞത്.
ഇന്ന് കിട്ടുന്ന ചില സ്പാനിഷ് വൈനുകളോട് ഈ വൈനിന് സാമ്യമുണ്ട്. കിട്ടുമ്പോള്‍ കുടിക്കാവുന്ന അവസ്ഥയില്‍ തന്നെയാണ് വൈന്‍ ഉണ്ടായിരുന്നത്. മരണാനന്തരചടങ്ങുകളുടെ ഭാഗമായി വൈന്‍ ഉപയോഗിച്ചിരുന്നിരിക്കാം, അതിനാലാവണം അത് ശവകുടീരത്തില്‍ വന്നത് എന്നും ഗവേഷകര്‍ പറയുന്നു. വെള്ളനിറമാണ് വൈനിന് ഉണ്ടായിരുന്നത്. മറ്റേതെങ്കിലും നിറമായിരുന്നിരിക്കാം ഉണ്ടായിരുന്നത്, കാലക്രമേണ വെള്ളനിറമായി മാറിയതാവാം എന്നും ഗവേഷകര്‍ പറയുന്നു. ഒപ്പം രുചി അറിയുന്നതിനുള്ള ഒരു ടെസ്റ്റും നടത്തിയിരുന്നു. വൈനിന് ഉപ്പുരുചിയാണ് എന്നാണ് അതില്‍ നിന്നും കണ്ടെത്തിയത്.

Comments