
സംസ്ഥാനത്തെ പച്ചക്കറി വിലവര്‍ധനവ് പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ്. മനപൂര്‍വ്വമായി വിപണിയില്‍ വിലക്കയറ്റാന് ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന് പുറത്ത് വില കൂടി നില്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ഇടനിലക്കാരില്ലാതെ പച്ചക്കറി ശേഖരിച്ച് വില്പ്പ നടത്തുന്നതിനായി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറണമെന്ന് മന്ത്രി നിര്‍ദേശിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് പകുതിയിലേറെ കുറഞ്ഞിരിക്കുന്നു. മഴ കുറവായതിനാല്‍ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതാണ് തിരിച്ചടി. ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ല പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.






