തെന്നിന്ത്യൻ താരങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തിയാണ് നാഗാർജുന അക്കിനേനി. കഴിഞ്ഞ ദിവസം നടനെ സമീപിച്ച ഒരു ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളി താഴെയിട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതായ സംഭവത്തിൽ മാപ്പ് പറഞ്ഞെത്തിയിരിക്കുകയാണ് നാഗാർജുന.
ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. വിമാനത്താവളത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരുന്ന നാഗാർജുനയേയും ധനുഷിനേയും കണ്ട് ഒരു കടയിലെ ജീവനക്കാരൻ നടന്റെ അടുത്തേക്ക് ചെന്നു. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാൾ ഇയാളെ തള്ളി മാറ്റുകയും, ഇയാൾ നിലത്തേക്ക് വീഴുകയുമായിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ നടന്നു പോകുന്ന നാഗാർജുനയേയും വീഡിയോയിൽ കാണാം.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നടനെതിരെ വ്യാപകമായ വിമർശനങ്ങളും ഉയർന്നു. തുടർന്നാണ് നാഗാർജുന പ്രതികരണവുമായെത്തിയത്. വീഡിയോ ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത് എന്നും ആ വ്യക്തിയോട് താൻ മാപ്പ് ചോദിക്കുന്നതായും നാഗാർജുന പറഞ്ഞു. ഭാവിയിൽ ഇത്തരമൊരു സംഭാവമുണ്ടാകാതിരിക്കാൻ വേണ്ടുന്ന മുൻകരുതലുകൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശേഖർ കമ്മൂല സംവിധാനം ചെയ്യുന്ന കുബേര എന്ന ചിത്രത്തിലാണ് നാഗാർജുന ഇപ്പോൾ അഭിനയിക്കുന്നത്. ധനുഷാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് സിനിമയിലെ നായിക.

Comments