
തിരുവനന്തപുരം; മില്‍മയിലെ തൊഴിലാളി യൂണിയനുകള്‍ ടൊവ്വാഴ്ച്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. അനിശ്ചിതകാല പണിമുടക്ക് തീരുമാനിച്ചിരുന്നത് തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ നടപ്പാക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ചായിരുന്നു.
സംസ്ഥാന ലേബര്‍ കമ്മീഷണര്‍ അര്ജുന് പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുരഞ്ജന യോഗത്തില്‍ ഒത്തുതീര്‍പ്പായതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്. സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി ജൂലൈ മാസം 15 ാം തീയ്യതി മുതല്‍ ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ മില്‍മയില്‍ നടപ്പാക്കുമെന്ന് ചര്‍ച്ചയില്‍ മാനേജ്മെന്റ് ഉറപ്പുനല്‍കി.






