
മലയാളം സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ 'എംപുരാൻ'. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ 'ലൂസിഫറി'നു രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ വന്നു തുടങ്ങിയതു മുതൽ ആവേശത്തോടെയാണ് പ്രേക്ഷകർ 'എംപുരാനാ'യി കാത്തിരിക്കുന്നത്.
ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിലുൾപ്പെടെ വൈറലാകാറുമുണ്ട്. നിലവിൽ ഗുജറാത്തിലാണ് എംപുരാന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ ഒരു അണിയറപ്രവർത്തകന്റെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
രസകരമായ വീഡിയോയിൽ, പൃഥ്വിരാജ് ജന്മദിനം ആഘോഷിക്കുന്നയാളോട് കേക്ക് മുറിച്ചയുടൻ 'ഡാ പോയി ഷോട്ട് എടുക്കെടാ' എന്ന് തമാശയായി പറയുന്നത് കേൾക്കാം. പൃഥ്വിരാജിന്റെ തമശകേട്ട് സെറ്റിലുണ്ടായിരുന്നവർ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.
സംവിധാനത്തിനൊപ്പം, സായിദ് മസൂദ് എന്ന കഥാപാത്രത്തെയും പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. സായിദ് മസൂദിന്റെ പശ്ചാത്തലം പറയുന്ന രംഗങ്ങളാണ് ഗുജറാത്തിൽ ഷൂട്ട് ചെയ്യുന്നത്. മോഹൻലാൽ ഈ ഷെഡ്യൂളിൽ ഇല്ലെന്നാണ് റിപ്പോർട്ട്. ഗുജറാത്തിലെ ചിത്രീകരണത്തിന് ശേഷം, പ്രൊഡക്ഷൻ ടീം യുഎസ്എയിലും യുകെയിലും ചിത്രീകരണം തുടരുമെന്നാണ് വിവരം. ലൂസഫറിന് ശേഷം, 'ബ്രോ ഡാഡി' എന്ന ചിത്രം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്തു. അച്ഛൻ-മകൻ കോമ്പോയിലാണ് ഈ ചിത്രത്തിൽ പൃഥ്വിരാജും മോഹൻലാലും അഭിനയിച്ചത്.
*"ഡാ പോയി ഷോട്ട് എടുക്കെടാ "*😅Bday സെലിബ്രേഷനിൽ പോലും ഷോട്ട് എടുക്കാൻ ഓടിക്കും.@PrithviOfficial 😁#PrithvirajSukumaran #Empuraan #L2E #Lucifer #Mohanlal #GuruvayoorAmbalaNadayil pic.twitter.com/CFe8IVg3Tv
— Being Prithvi (@Being_Prithvi_) June 24, 2024






