
രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് ഗായി മഞ്ജരിയും ജെറിനും. സുഹൃത്തുക്കളുള്‍പ്പെടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു എത്തുന്നത്.
2022 ജൂണില്‍ തിരുവനന്തപുരത്ത് വെച്ചായിരുന്നു മഞ്ജരിയുടെയും ബാല്യകാല സുഹൃത്ത് ജെറിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. മഞ്ജരിയുടെ രണ്ടാം വിവാഹമാണിത്.
ഒന്നാം ക്ലാസ് മുതല്‍ ഒന്നിച്ചു പഠിച്ചവരാണ് മഞ്ജരിയും ജെറിനും. മസ്കത്തിലായിരുന്നു ഇരുവരുടെയും വിദ്യാഭ്യാസകാലം. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയാണ് ജെറിന്. പത്തനംതിട്ട സ്വദേശിയാണ്. സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളെല്ലാം മഞ്ജരി ആരാധകരെ അറിയിക്കാറുണ്ട് .
അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി പിന്നണിഗാനരംഗത്ത് എത്തുന്നത്. സ്വതന്ത്രസംഗീത ആല്‍ബങ്ങളിലൂടെയും പിന്നണിഗാനങ്ങളിലൂടെയും ഗായിക ഇന്ന് സംഗീതലോകത്ത് സജീവമാണ്.






