സെലിബ്രിറ്റികളോട് ആരാധകര്‍ക്കുള്ള സ്നേഹവും ആവേശവും പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുന നടന്നു പോകുന്നതിനിടയില്‍ അംഗരക്ഷകർ ഒരു ഭിന്നശേഷിക്കാരനായ ആരാധകനെ തള്ളിയിട്ടത് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടതാണ്. പലരും നാഗാര്‍ജുനയെ വിമര്‍ശിച്ചും അംഗരക്ഷകന്റെ പ്രവൃത്തി മോശമാണെന്നും സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരുന്നു.
ഇപ്പോഴിതാ അതേ ആരാധകനെ കാണാന്‍ തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുന നേരിട്ടെത്തിയതിന്റെ വീഡിയോയാണ് വൈറലാകുന്നത്. തന്റെ തെറ്റല്ലെന്ന് പറഞ്ഞ് ചേർത്തുപിടിച്ച് ഒരിക്കല്‍ക്കൂടി ക്ഷമാപണം നടത്തിയിരിക്കുകയാണ് താരം. കണ്ടയുടനെ താരം ആരാധകനെ ചേര്‍ത്തു നിര്‍ത്തി. ‘‘ഇല്ല...ഒരിക്കലുമത് നിങ്ങളുടെ തെറ്റല്ല....’’ എന്ന് കൂടി താരം ആരാധകനോട് പറയുന്നുണ്ട്.
എന്നാല്‍ ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളിയിട്ട സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത് കൊണ്ട് മാത്രമാണ് നാഗാർജുന അദ്ദേഹത്തെ കാണാനെത്തിയതെന്ന ആക്ഷേപവും ഉയര്‍ന്നു വരുന്നുണ്ട്. സംഭവ സമയത്ത് ക്ഷമാപണം നടത്താത്തതിനെ വിമർശിച്ചും ആളുകള്‍ പലതും കുറിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ നാഗാർജ്ജുനയെ കാണാനായി ഓടിയെത്തിയ ആരാധകനെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളിമാറ്റിയിരുന്നു. നാഗാർജുന വിമാനത്താവളത്തിലൂടെ പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം. തമിഴ് നടൻ ധനുഷും ഈ സമയം നാഗാർജുനക്കൊപ്പം ഉണ്ടായിരുന്നു. പെട്ടെന്നാണ് കഫേ ജീവനക്കാരനായ ഭിന്നശേഷിക്കാരനായ യുവാവ് നാഗർജുനയെ കാണാൻ എത്തിയത്.
എന്നാല്‍, അടുത്തെത്തും മുൻപ് തന്നെ നാഗാർജുനയുടെ അംഗരക്ഷകൻ ഇയാളെ തള്ളിമാറ്റി. യുവാവ് മറിഞ്ഞുവീഴുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായ ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെ താരത്തിനെതിരെ രൂക്ഷ വിമർശനങ്ങള്‍ ഉയര്‍ന്നു. മനുഷ്യനെന്ന പരിഗണന പോലും അദ്ദേഹത്തിന് കൊടുത്തില്ലെന്നതടക്കം വിമർശനങ്ങള്‍ ഉയർന്നിരുന്നു. പിന്നാലെ ഇതൊന്നും ശ്രദ്ധിക്കാതെ നാഗാർജുന നടന്നുപോയ പിന്നീട് മാപ്പുപറഞ്ഞ് രംഗത്തെത്തി. ‘‘ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. അദ്ദേഹത്തോട് മാപ്പുചോദിക്കുന്നു. ഭാവിയില്‍ ഇങ്ങനെ സംഭവിക്കാതിരിക്കാൻ മുൻകരുതലുകളെടുക്കും...’’ എന്നാണ് നാഗാര്‍ജുന എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. നടന്ന സംഭവത്തിന്റെ വീഡിയോ പങ്കിട്ടാണ് താരം തന്റെ മാപ്പ് കുറിച്ചത്.

Comments