More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Ask Astrologer
  3. Astrology
Loading...

ഗ്രഹപ്പിഴമാറ്റാം; ജ്യോതിഷത്തിലൂടെ...!

Authored by Web Desk | Last updated: 27 Jun 2024, 3:19 PM | 3 min read

Print
ഗ്രഹപ്പിഴമാറ്റാം; ജ്യോതിഷത്തിലൂടെ...!
ഗ്രഹം പിഴച്ചുനില്‍ക്കുന്ന ഒരു സ്ഥിതിവിശേഷം ജാകതത്തിലുണ്ടെങ്കില്‍ 'ഗ്രഹപ്പിഴ' സംഭവിക്കുന്നുവെന്ന് പറയാം. ഗ്രഹനില ശരിക്കും തയ്യാറാക്കിയാല്‍ ഇക്കാര്യം സൂക്ഷ്മമായി പഠിക്കാനാകും. ഗ്രഹപ്പിഴമാറ്റാന്‍ ഗ്രഹപ്രീതിയാണ് ഏറ്റവും ഉത്കൃഷ്ടമായ മാര്‍ഗ്ഗം. ഒരാളുടെ ഗ്രഹനിലയില്‍ ഗ്രഹങ്ങള്‍ പിഴച്ചു നില്‍ക്കാന്‍ കാരണമെന്തെന്ന് ചിന്തിച്ചാല്‍ അനവധി കാരണങ്ങളുണ്ടായേക്കാം. വളരെ സൂക്ഷ്മമായും കൃത്യമായും വ്യക്തമായും ശക്തമായും നിരീക്ഷണം നടത്തിയാല്‍ മാത്രമേ ഗ്രഹപ്പിഴയ്ക്ക് കാരണം അറിയാന്‍ സാധിക്കൂ. ഗ്രഹം പിഴച്ചു നില്‍ക്കുന്നതിന്റെ അടിസ്ഥാന കാരണം ജന്മം നല്‍കുന്നവര്‍ ചെയ്യുന്ന ദുഷ്‌കൃത കര്‍മ്മങ്ങള്‍ മാത്രമാണ്.

സത്കര്‍മ്മങ്ങള്‍ സത്‌സന്താനങ്ങള്‍ക്കിടയേകുന്നു. സത്‌സന്താനങ്ങള്‍ മാതാപിതാക്കള്‍ക്ക് സുഖം, സന്തോഷം, സംതൃപ്തി എന്നിങ്ങനെയുള്ള സത്ഗുണങ്ങളുണ്ടാക്കുന്നു.

സദാചാരങ്ങള്‍, സത്ചിന്തകള്‍, സാന്മാര്‍ഗ്ഗിക മൂല്യങ്ങള്‍, ധര്‍മ്മനിഷ്ഠയില്‍ അടിയുറച്ച നിത്യകര്‍മ്മങ്ങള്‍, സത്യമാണ് ദൈവമെന്ന കാഴ്ചപ്പാടിലുള്ള ജീവിതയാത്ര, പറയുന്നത് ചെയ്യുക, ചെയ്യാനാകുന്നതു മാത്രം പറയുക. എന്തു സംഭവിച്ചാലും ദുര്‍ജ്ജന സംസര്‍ഗ്ഗം ഒരിക്കലും ഉണ്ടാകാതിരിക്കുക, മനസ്സിനെ സ്വസ്ഥമാക്കി വയ്ക്കുക. ഇവ്വിധം അനവധി പ്രകാശപൂര്‍ണമായ ജീവിതപന്ഥാവ് സ്ത്രീയേയും പുരുഷനേയും വളരെയേറെ നന്മകളിലൂടെ യാത്ര ചെയ്യാന്‍ പര്യാപ്തമാക്കുന്നു.

ഇവയുടെ ഫലമായി ശരിയായ ഊര്‍ജ്ജവും പ്രവര്‍ത്തന ശേഷിയും വളര്‍ത്തുന്നു. ദാമ്പത്യജീവിതത്തിന്റെ വിജയം സത് സന്താനങ്ങളിലൂടെ കൈവരുന്ന ഐശ്വര്യവും ശ്രേയസ്സുമാണ്. അതിനാല്‍ സന്താനോത്പാദനവും അതുവഴി തലമുറകളിലൂടെ തറവാടുകള്‍ ശോഭിപ്പിക്കുകയെന്നതാണ്. ജ്യോതിഷം ഇക്കാര്യം 12 ഭാവങ്ങള്‍ ശരിയാംവണ്ണം മനസ്സിലാക്കിത്തരുന്നു. ലഗ്നം മുതല്‍ എല്ലാ ഭാവങ്ങളും നന്നായി ദൈവജ്ഞന്‍ വിചാരണ ചെയ്യണം.


ഏറ്റവും പ്രധാനഗ്രഹങ്ങള്‍

1. രവി, 2. ചന്ദ്രന്‍, 3. ചൊവ്വ (കുജന്‍), 4. ബുധന്‍, 5. വ്യാഴം, 6. ശുക്രന്‍, 7. ശനി (മന്ദഃ), 8. രാഹു (സര്‍പ്പം), 9. കേതു (ശിഖി), 10. ഗുളികന്‍ (മാന്ദി- മന്ദപുത്രന്‍)


ശുഭഗ്രഹങ്ങള്‍

വ്യാഴം, ശുക്രന്‍, പക്ഷബലമുള്ള ചന്ദ്രന്‍.

പാപ ഗ്രഹങ്ങള്‍

ചൊവ്വ, ശനി, രാഹു, കേതു, മാന്ദി


നപുംസക ഗ്രഹങ്ങള്‍: ബുധന്‍, ശനി എന്നിവര്‍.

ഓരോ ഗ്രഹത്തെക്കൊണ്ടും നാം എന്തെല്ലാം ചിന്തിക്കണം. അഥവാ ഗ്രഹങ്ങളുടെ കാരകത്വം (എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ചിന്തിക്കേണ്ടത്.)


സൂര്യന്റെ കാരകത്വങ്ങള്‍

ആത്മസൗഖ്യം, പ്രതാപം, ധൈര്യം, ശൗര്യം, യുദ്ധത്തിലുള്ള ജയം, ഉന്നതരെ സേവിക്കല്‍, പ്രകാശം, പൊന്ന്, ചെമ്പ്, പിതാവ്, ശുഭഫലങ്ങള്‍, ശിവസംബന്ധമായ കാര്യങ്ങള്‍, കാട്ടിലും, മലയിലുമുള്ള സഞ്ചാരം, ഹോമകാര്യത്തിലുള്ള പ്രവൃത്തി, ദേവസ്ഥാനം, ഉത്സാഹം, തീക്ഷ്ണത എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം സൂര്യനെക്കൊണ്ട് ചിന്തിക്കുന്നു.


ചന്ദ്രനെക്കൊണ്ടുള്ള ചിന്തകള്‍

മനഃപ്രസാദം, മാതൃസൗഖ്യം, സമുദ്രസ്‌നാനം, വെഞ്ചാമരം, കുട, വിശറി, മൃദുവായ പഴങ്ങള്‍, പുഷ്പങ്ങള്‍, സസ്യങ്ങള്‍, കൃഷി, കീര്‍ത്തി, മുത്ത്, വെങ്കലം, വെള്ളി, മധുരരസം, പാല്‍, വജ്രം, ജലം, പശു, സ്ത്രീകള്‍ ഇവയുടെ പ്രാപ്തി, സുഖഭോജനങ്ങള്‍, ദേഹസൗഖ്യം രൂപം തുടങ്ങിയവയും ചന്ദ്രനെക്കൊണ്ട് ചിന്തിക്കുന്നു.


ചൊവ്വയെക്കൊണ്ട് ചിന്തിക്കേണ്ട കാര്യങ്ങള്‍

ഭൂമി, സഹോദരഗുണം, ക്രൂരത, ബലം, യുദ്ധം, സാഹസം, വിരോധം, അടുക്കള, അഗ്നി, കനകം, ജ്ഞാനികള്‍, ആയുധം, കള്ളന്‍, ശത്രു, ഉത്സാഹം, പരസ്ത്രീഗമനം, അസത്യവാക്ക്, വീര്യം, മനോധൈര്യം, പാപം, സേനാധിപത്യം, മുറിവ് എന്നിവ ചൊവ്വയെക്കൊണ്ട് ചിന്തിക്കുന്ന ചില പ്രധാന കാര്യങ്ങളാണ്.


ബുധന്‍ എന്തെല്ലാം കാര്യങ്ങള്‍ക്കായി സ്ഥാനം പിടിക്കുന്നു

പാണ്ഡിത്യം, നല്ലവാക്ക്, കലാവിദ്യകളിലുള്ള സാമര്‍ത്ഥ്യം, വിദ്വാര്‍ന്മാരുടെ സ്തുതി, അമ്മാവന്‍, വാക്ചാതുര്യം, ഉപാസനാദികളിലുള്ള സാമര്‍ത്ഥ്യം, വിദ്യ, യുക്തി, ബുദ്ധി, യാഗം, വിഷ്ണുവിനെ സംബന്ധിച്ചുള്ള കര്‍മ്മങ്ങള്‍, സത്യവാക്ക്, മുത്തുച്ചിപ്പി, വിഹാരസ്ഥാനം, ശില്പവിദ്യകള്‍, ബന്ധുക്കള്‍, യുവരാജാവ്, സ്‌നേഹിതന്മാര്‍, അനന്തിരവന്മാര്‍, തുടങ്ങി അനേകം കാര്യങ്ങള്‍ ബുധനെക്കൊണ്ട് ചിന്തിക്കേണ്ടതാണ്.


വ്യാഴത്തിനെ എന്തെല്ലാം കാര്യങ്ങള്‍ക്കായി നാം അന്വേഷിക്കണം

ജ്ഞാനം, സത്ഗുണം, പുത്ര/പുത്രീയോഗം (സന്താനയോഗം), മന്ത്രി, ആചാരങ്ങള്‍, ഗുരുമാഹാത്മ്യം, വേദം, ഓര്‍മ്മ, ബുദ്ധിശാസ്ത്രം, സര്‍വ്വശ്രേഷ്ഠത്വം, സത്ഗതി, ദേവ ബ്രാഹ്മണഭക്തി, യാഗം, തപസ്സ്, ശ്രദ്ധ, ഭണ്ഡാരം, വിദ്വത്തം, പതിസുഖം, സമ്മാനം എന്നിവയെല്ലാം വ്യാഴത്തിനെക്കൊണ്ട് ചിന്തിക്കേണ്ടതാണ്.


ശുക്രനെക്കൊണ്ട് ചിന്തിക്കേണ്ട കാര്യങ്ങള്‍

സമ്പത്ത്, വാഹനം, വസ്ത്രം, ആഭരണം, നിധിദ്രവ്യം, സംഗീതം, ഭാര്യാ സൗഖ്യം, സുഗന്ധപുഷ്പം, കാമം, മദനവ്യാപാരം, കിടക്കമുറി, ശ്രീമത്വം, കവിത്വം, ബഹുസ്ത്രീസംഗമം, വിലാസം, മദം, മന്ത്രിത്വം, രസകരമായ സംഭാഷണം, വിവാഹം, ഉത്സാഹം എന്നിവയെല്ലാം ശുക്രനെക്കൊണ്ട് ചിന്തിക്കേണ്ടതാണ്.


ശനിയെക്കൊണ്ട് ചിന്തിതങ്ങളായ കാര്യങ്ങള്‍

ശനിയെക്കൊണ്ട് ആയുസ്സ്, മരണം, ഭയം, താഴ്ച, ദുഃഖം, അപമാനം, രോഗം, ദാരിദ്ര്യം, കൂലിക്കാരന്‍, അപവാദം, പാപം, നീചസംസര്‍ഗം, പോത്ത്, മടി, കുടം, ഇരുമ്പ്, സംബന്ധിച്ചുള്ളവകള്‍, സസ്യധാന്യങ്ങള്‍, ദാസത്വം, കാരാഗൃഹം, ബന്ധനം മുതലായവ ശനിയെക്കൊണ്ട് അറിയേണ്ട കാര്യങ്ങളാണ്.


ഓരോ ഗ്രഹവും മനുഷ്യര്‍, ദേവതകള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നത് എപ്രകാരമാണ്.

ആദിത്യന്: ശിവസംബന്ധ കാര്യങ്ങള്‍, വൈദ്യം, രാജത്വം, യാഗം പ്രാധാന്യം, കടുവ, മാന്‍, ചക്രവാകപ്പക്ഷി എന്നിവയും ബന്ധപ്പെടുന്നു.


ചന്ദ്രന്‍: ശാസ്താവ്, സ്ത്രീകള്‍, അലക്കുകാരന്‍, കൃഷിക്കാരന്‍, ജലസഞ്ചാരി എന്നിവരും മുയല്‍, മാന്‍, കൊക്ക്, ചകോരം, പക്ഷി എന്നിവയുമായി ബന്ധപ്പെട്ടു കാണുന്നു. ഈ ചിന്തകളിലൂടെ ഓരോരുത്തരേയുംക്കുറിച്ച് ശരിയായ ബന്ധങ്ങള്‍ നാം പഠിക്കുന്നു.


ചൊവ്വയെക്കൊണ്ടുള്ള ചിന്തകള്‍

പാപഗ്രഹങ്ങളില്‍ അത്യധികം പാപത്വം നല്‍കുന്ന ഗ്രഹമാണ്. എന്നാല്‍ ചൊവ്വ ലഗ്നത്തില്‍ നിന്നും അനിഷ്ട ഭാവങ്ങളായ 3, 6, 8, 12-ല്‍ നില്‍ക്കുന്നതില്‍ ദോഷമില്ലെന്ന് പറയാം. കൂടാതെ സ്വക്ഷേത്രങ്ങളായ മേടം, വൃശ്ചികം രാശികളിലും ഉച്ചസ്ഥാനമായ മകരം രാശിയിലും ദോഷം ചെയ്യുന്നില്ല. പൊതുവില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമേ ആയുധം ധരിച്ചവന്‍, അടുക്കളക്കാരകന്‍, സ്വര്‍ണ്ണക്കാരന്‍ എന്നിവരും ആട്, കോഴി, കുറുക്കന്‍, കുരങ്ങ്, കഴുകന്‍, കള്ളന്‍ എന്നിവരേയും കുറിച്ച് ചിന്തിക്കാറുണ്ട്.

വ്യാധികള്‍ പ്രധാനമായും നാലുവിധം വന്നുചേരുന്നു. ജീവിതക്രമത്തിന്റെയും സംസ്‌ക്കാരത്തിന്റെയും അനന്തരഫലമായി ലഭിക്കുന്ന ദൈവാനുഗ്രഹവും, ദൈവകോപവും മൂലം നമുക്കുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ ജന്മാന്തരങ്ങളായ അനുഭവപാഠങ്ങള്‍ക്കായി നാം ചിന്തിക്കുക.

ആദിയില്‍ നിജരോഗങ്ങള്‍, ആഗന്തുക രോഗങ്ങള്‍ എന്ന് രണ്ടു പ്രകാരത്തില്‍ കാണുന്നു.

നിജരോഗങ്ങള്‍ (1) ശരീരോത്ഥങ്ങള്‍ (ശരീരത്തില്‍ നിന്നും ഉണ്ടാകുന്നവ). ചിത്തോത്ഥങ്ങള്‍ (മനസ്സില്‍ നിന്നും ഉണ്ടാകുന്നവ. ആഗന്തുകരോഗങ്ങള്‍ (വന്നുചേരുന്നവ), ദൃഷ്ടി നിമിത്തങ്ങള്‍.

(2) അദൃഷ്ട നിമിത്തങ്ങള്‍ (കാണാന്‍ കഴിയാത്തവ). ഇവയറിയാന്‍ ജാതകം നമ്മെ സഹായിക്കുന്നു.


''സര്‍വത്രലഗ്‌നേശ്വര

യോഗദൃഷ്ടി

കേന്ദ്രത്രികോണപഗ തത്വമിഷ്ടം

ഷഷ്ഠാഷ്ടമാന്ത്യേശ്വര

യോഗദൃഷ്ട്യാ

അന്യോന്യബന്ധസ്ത്വാശുഭഃ

പ്രദഷ്ട


ലഗ്നാധിപന്റെ ദൃഷ്ടി, യോഗം എന്നിവ കേന്ദ്രസ്ഥാനങ്ങളായ 4, 7, 10, ത്രികോണസ്ഥാനങ്ങളായ 5, 9 എന്നിവിടങ്ങളിലേക്ക് നോക്കുന്നതും യോഗം ചെയ്യുന്നതും 8, 12 എന്നിവയുടെ അധിപന്മാരുടെ യോഗം, ദൃഷ്ടി എന്നിവ പാപവുമാകുന്നു.


ബുധനെക്കൊണ്ട് എന്തെല്ലാം കാര്യങ്ങള്‍ ചിന്തിക്കണം

ശില്പി, ഗണകന്‍ (ഗണിതം), വിഷ്ണുഭക്തി, കന്നുകാലിമേയ്ക്കല്‍ എന്നിവയ്ക്കും, ഗരുഡന്‍, കാട്ടുകാക്ക, തത്ത, പൂച്ച എന്നിവയെക്കുറിച്ചും ചിന്തിക്കണം.

വ്യാഴത്തെക്കൊണ്ടുള്ള ചിന്തകള്‍

ഗുരു, മന്ത്രി, ജ്യോത്സ്യന്‍, വിപ്രന്‍, സന്യാസി എന്നിവരെയും മാട്, പ്രാവ്, കുതിര, ഹംസം ഇവയുമാകുന്നു.


ശുക്രനെക്കൊണ്ടുള്ള ചിന്തകള്‍

പാട്ടുകാരന്‍, ധനികന്‍, വിടന്‍ കച്ചവടക്കാരന്‍, നടന്‍, ചാലിയന്‍, വേശ്യ എന്നിവരെക്കുറിച്ചും മയില്‍, എരുമ, കിളി, പശു എന്നിവയെക്കുറിച്ചും ചിന്തിക്കണം.


ശനിയെക്കൊണ്ട് ചിന്തിക്കുന്ന കാര്യങ്ങള്‍

എണ്ണക്കച്ചവടക്കാരന്‍, ചുമടു ചുമക്കുന്നവന്‍, നീചന്‍, കാട്ടാളന്‍, കൊല്ലന്‍ എന്നിവരെയും ആന, കാക്ക, കുയില്‍ എന്നിവയെക്കുറിച്ച് ചിന്തിക്കേണ്ടതാണ്.


രാഹുകേതുക്കള്‍ക്ക്

പാമ്പാട്ടി, കഴുത, ആട്, ഒട്ടകം, കോഴി, സര്‍പ്പം, കൊതുക്, മൂട്ട, പുഴുവ്, മൂങ്ങ എന്നിവയെക്കുറിച്ചും ചിന്തിക്കണം. ശനിയുടെയും ചൊവ്വയുടെയും അവസ്ഥ വച്ചുകൊണ്ടും രാഹുവിന്റെയും ഫലങ്ങളും പറയേണ്ടതാണ്.

എന്തായാലും ഗ്രഹപ്രീതികൊണ്ടു മാത്രമേ ഗ്രഹപ്പിഴ മാറ്റാനാകൂ. കോഴയും കൈക്കൂലിയും ദൈവത്തിന്റെ പേരില്‍ അര്‍പ്പിച്ച് കാര്യം നേടാമെന്ന് വിചാരിച്ചാല്‍ നടക്കില്ല. ശുദ്ധമായ കര്‍മ്മങ്ങളും സത്യധര്‍മ്മങ്ങളും കൊണ്ടു മാത്രമേ നമുക്ക് 'ജീവിതവിജയം' കൈവരിക്കാനാകൂ.



കുട്ടംപേരൂര്‍ വി.എം.കെ. നമ്പൂതിരി







About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 വ്യവഹാരവിജയത്തിന് ചൊല്ലാവുന്ന മന്ത്രങ്ങള്‍

വ്യവഹാരവിജയത്തിന് ചൊല്ലാവുന്ന മന്ത്രങ്ങള്‍

വരാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍  പറ്റുമോ?

വരാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ പറ്റുമോ?

കടബാധ്യത മാറ്റാന്‍ വഴിയുണ്ടോ..?

കടബാധ്യത മാറ്റാന്‍ വഴിയുണ്ടോ..?

വ്രതാനുഷ്ഠാനങ്ങളുടെ പ്രാധാന്യം

വ്രതാനുഷ്ഠാനങ്ങളുടെ പ്രാധാന്യം

ഉപവാസത്തിലൂടെ ലഭിക്കുന്ന നന്മകള്‍ അറിയാം..

ഉപവാസത്തിലൂടെ ലഭിക്കുന്ന നന്മകള്‍ അറിയാം..

ജാതകന് ഏത് തൊഴില്‍ ലഭിക്കും ....?

ജാതകന് ഏത് തൊഴില്‍ ലഭിക്കും ....?