
ന്യൂഡല്ഹി: ഡല്ഹി വിമാനത്താവള ടെര്മിനലിന്റെ മേല്ക്കൂര തകര്ന്നുവീണുണ്ടായ അപകടത്തില് ഒരാള് മരിച്ചു. എട്ടുപേര്ക്ക് പരിക്കേറ്റു. അപകടത്തില് വിമാനത്താവളത്തിലെ ഒന്നാം ടെര്മിനലിന്റെ പിക്കപ്പ് ആന്ഡ് ഡ്രോപ്പ് ഏരിയയില് പാര്ക്ക് ചെയ്തിരുന്ന കാറുകള്ക്ക് കേടുപാടുകള് പറ്റ്. റൂഫ് ഷീറ്റും സപ്പോര്ട്ട് ബീമുകളും തകര്ന്നതായി അധികൃതര് പറഞ്ഞു.
കനത്ത മഴ തുടരുന്നതിനിടെ പുലര്ച്ചെ 5.30 യോടെയായിരുന്നു സംഭവം. ടാക്സി ഡ്രൈവറാണ് മരിച്ചത്. അപകടത്തില് എട്ട് പേര്ക്ക് പരിക്കേറ്റു. അപകടത്തില് നിരവധി കാറുകളാണ് തകര്ന്നത്. ഇരുമ്പ് ബീം വീണ കാറിനുള്ളില് കുടങ്ങിയ ആളെ രക്ഷപ്പെടുത്തി. ടെര്മിനല് ഒന്നില് നിന്നുള്ള ഇന്ഡിഗോ വിമാനങ്ങള് റദ്ദാക്കിയിട്ടുണ്ട്. ടെര്മിനല് ഒന്നുവഴി രണ്ടുമണിവരെ വിമാന സര്വീസ് ഉണ്ടാകില്ലെന്നും പകരം രണ്ട്, മൂന്ന്, ടെര്മിനല് വഴി വിമാന സര്വീസുകള് നടത്താനാണ് ശ്രമമെന്നും അധികൃതര് അറിയിച്ചു.
അപകടത്തെ തുടര്ന്ന് വിമാനത്താവളം ഭാഗികമായി അടച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. അപകടത്തെ തുടര്ന്ന് ടെര്മിനല് ഒന്നില് നിന്നുള്ള എല്ലാ വിമാനങ്ങളും താല്ക്കാലികമായി നിര്ത്തിവച്ചു. സുരക്ഷാ നടപടിയുടെ ഭാഗമായി ചെക്ക്-ഇന് കൗണ്ടറുകള് അടച്ചതായി വിമാനത്താവള അധികൃതര് വ്യക്തമാക്കിയിട്ടുണ്ട്.







Comments