
ഇ കോമേഴ്സ് പ്ലാറ്റ്ഫോമില്‍ ചെരുപ്പ് വാങ്ങാനായി ഓര്‍ഡര്‍ നില്‍കിയ മുംബൈ സ്വദേശിയെ കസ്റ്റമര്‍ സര്‍വീസില്‍ നിന്ന് വിളിക്കുന്നത് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം. 2018 മെയ് മാസത്തിലാണ് അഹ്സന് ഖര്സായ് ഫ്ളിപ്പ്കാര്‍ട്ടില്‍ സ്പാര്‍ക്സ് സ്ലിപ്പറുകള്‍ ഓര്‍ഡര്‍ ചെയ്തത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട ഇദ്ദേഹത്തെ flipkart കസ്റ്റമര്‍ കെയര്‍ സര്‍വീസില്‍ നിന്നും വിളിക്കുന്നത് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ്.
എക്സില്‍ ഫ്ളിപ്കാര്‍ട്ടുമായുള്ള തന്രെ അസാധാരണ അനുഭവം പങ്കുവെച്ചുകൊണ്ട് അഹ്സന് ഖര്‍ബായ് തന്നെയാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.താന്‍ ആറ് വര്‍ഷത്തിന് മുന്‍പ് നടത്തിയ ഓര്‍ഡറിന്റെ സ്ക്രീന്‍ഷോട്ടും പങ്കുവെച്ചിരുന്നു.
ആശ്ചര്യകരമെന്നു പറയട്ടെ, അഹ്സന് ഖര്‍ബായ് ഓര്‍ഡര്‍ ചെയ്ത സ്പാര്‍ക്സ് സ്ലിപ്പറുകള്‍ ആറ് വര്‍ഷത്തിന് ശേഷവും ഡെലിവര്‍ ചെയ്തിട്ടില്ല. 6 വര്‍ഷം പഴക്കമുള്ള ഒരു ഓര്‍ഡറിനായി അവര്‍ വിളിച്ചപ്പോള്‍ തനിക്ക് ആശ്ചര്യം തോന്നിയതായിട്ടാണ് അഹ്സന് പറയുന്നത്. താന്‍ ഓര്‍ഡര്‍ ചെയ്ത ചെരിപ്പ് തനിക്ക് കിട്ടിയില്ലെങ്കിലും ഓര്‍ഡര്‍ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം മുതല്‍ തന്നെ ആപ്പില്‍ താങ്കളുടെ ഓര്‍ഡര്‍ ഇന്ന് കിട്ടുമെന്ന് നോട്ടിഫിക്കേഷന്‍ വന്നിരുന്നുവെന്നും അഹ്സന് പറയുന്നു. ആറു വര്‍ഷക്കാലമായി ഇത് ഇങ്ങനെ തുടരുകയായിരുന്നു.






