
ചെന്നൈ: വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ. വനിതാ ടെസ്റ്റില്‍ ഏറ്റവും വലിയ ടീം ടോട്ടല്‍ ഉയര്‍ത്തുന്ന ടീം എന്ന റെക്കോര്‍ഡ് ഇനി ഇന്ത്യക്ക് സ്വന്തമാണ്. ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരായ ഏക ടെസ്റ്റിലാണ് അനുപമയുടെ ഈ അപൂര്‍വ്വ നേട്ടം. ഇതോടെ വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ 600 ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ ടീമായും ഇന്ത്യ മാറി.
ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഇതോടെയാണ് റെക്കോര്‍ഡ് നേട്ടം. ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കക്കെതിരെ തന്നെ നേടിയ 9 വിക്കറ്റ് നഷ്ടത്തില്‍ 575 റണ്‍സെന്ന ടീം ടോട്ടല്‍ നേട്ടമാണ് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.
ഷെഫാലി വര്‍മയുടെ ഇരട്ട സെഞ്ച്വറി (205)യും സ്മൃതി മന്ധാനയുടെ സെഞ്ച്വറിയും (149), ജെമിമ റോഡ്രിഗസ് (55), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (69), റിച്ച ഘോഷ് (89) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യ 525 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തിരുന്നു.






