
മിസ്സ് യൂണിവേഴ്സ്, അഭിനേത്രി എന്നീ നിലകളിൽ മാത്രമല്ല ഒരു വ്യക്തി എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള താരമാണ് സുസ്മിത സെൻ. താരത്തിന്റെ വാക്കുകൾ കേട്ടിരിക്കുന്ന ഏതൊരാൾക്കും പ്രചോദനമായി മാറാറുണ്ട്.
ഇപ്പോഴിതാ സുസ്മിത സെൻ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇത്തവണയത് ഇൻസ്റ്റാഗ്രാം ബയോയിൽ രണ്ടാമത്തെ ജനനത്തീയതി ചേർത്തിട്ടാണ്. "രണ്ടാം ഡി.ഒ.ബി: 27/02/2023." എന്നാണ് താരാമതിൽ കുറിച്ചിരിക്കുന്നത്.
സത്യത്തിൽ ഇത് ഒരു സുപ്രധാന സംഭവത്തെ അനുസ്മരിക്കുന്നതാണ്. 2023 ഫെബ്രുവരിയിൽ സുസ്മിതയ്ക്ക് വെബ് സീരീസ് *ആര്യ* സീസൺ 3 ചിത്രീകരിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി. ശസ്ത്രക്രിയയ്ക്ക് ശേഷം താരം സുഖം പ്രാപിച്ചു. ഈ തീയതി ഇപ്പോൾ താരത്തിന്റെ ജീവിതത്തിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നു. അതാണ് "രണ്ടാം ജനനത്തീയതി" എന്ന് താരം കുറിച്ചിരിക്കുന്നത്.
പതിവ് പോലെ താരത്തിന്റെ പുതിയ അപ്പ്ഡേറ്റ് ശ്രദ്ധിക്കപെടുകയാണ്. കൗതുകവും ഒപ്പം പ്രചോദനവും ആരാധകർക്കിത് നൽകുന്നുണ്ട്.






