
മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് ഇനി ആര് സി ബിയുടെ ബാറ്റിംഗ് കോച്ചും മെന്ററുമാകും. ഡി കെയുടെ പുതിയ റോള്‍ കഴിഞ്ഞ സീസണില്‍ കളിച്ച ബെംഗളൂരു ടീമിനൊപ്പം തന്നെയാണ്.
'എല്ലാ അര്‍ഥത്തിലും ഞങ്ങളുടെ കീപ്പറെ സ്വാഗതം ചെയ്യുന്നു, ദിനേശ് കാര്‍ത്തിക്ക് പുതിയ റോളില്‍ ആര്‍സിബിയിലേക്ക് തിരികെയെത്തുന്നു. അദ്ദേഹമായിരിക്കും പുരുഷ ടീമിന്റെ ബാറ്റിങ് കോച്ചും മെന്ററും. നിങ്ങള്‍ക്ക് മനുഷ്യനെ ക്രിക്കറ്റില്‍ നിന്ന് പുറത്താക്കാം, പക്ഷേ ക്രിക്കറ്റിനെ മനുഷ്യനില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ല അദ്ദേഹത്തിന് എല്ലാ സ്നേഹവും ചൊരിയുക' എക്സിലെ കുറിപ്പില്‍ ആര്‍സിബി പ്രതികരിച്ചു.
ഡികെയുടെ അരങ്ങേറ്റം 2004ലായിരുന്നു. ഇന്ത്യക്കായി 96 ഏകദിനങ്ങളും 60 ടി20മത്സരങ്ങളും 26 ടെസ്റ്റുകളും കളിച്ചു. ദിനേശ് കാര്‍ത്തിക് കഴിഞ്ഞ മൂന്ന് സീസണുകളിലായി 796 റണ്‍സാണ് ആര്‍സിബിക്കായി നേടിയത്.




