കര്‍ണാടക കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് തുടരുന്നതിനിടെ സിദ്ധരാമയ്യ വിഭാഗത്തിലെ മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്കി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. എന്നാല്‍ കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണമെന്ന ആവശ്യം സിദ്ധരാമയ്യ വിഭാഗം കെപിസിസി യോഗത്തിലും ആവര്‍ത്തിച്ചു
കെപിസിസി അധ്യക്ഷന്‍, ഉപമുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച് പാര്‍ട്ടിയിലും സര്‍ക്കാരിലും സ്വാധീനം ഉറപ്പിച്ച ഡി കെ ശിവകുമാറിന് എതിരെയുള്ള നീക്കങ്ങള്‍ സിദ്ധരാമയ്യ പക്ഷം ശക്തമാക്കുകയാണ്. സാമുദായിക സമവാക്യങ്ങള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. രണ്ട് പദവികള്‍ ഒരുമിച്ച് വഹിക്കരുതെന്ന ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ പ്രതികരണം ഇതില്‍ ഒടുവിലത്തേതാണ്. സര്‍ക്കാരിലെ നേതൃമാറ്റ ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡ് തന്നെ അവസാനിപ്പിച്ചതോടെ ഡി.കെ കടുത്ത പ്രതിരോധത്തിലായി. ഇതോടെയാണ് പരസ്യ പ്രതികരണങ്ങള്‍ നടത്തിയ മന്ത്രിമാര്‍ക്കെതിരെയുള്ള നിലപാട് കടുപ്പിച്ചത് .

Comments