
കൊച്ചി; ലോക്സബാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നേരിട്ട തോല്‍വിയില്‍ പ്രതികരിച്ച് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന എ എം ആരിഫ്. തോല്‍വിക്ക് കാരണമായത് വിവിധ ഘടകങ്ങളാണ്. ഏതെങ്കിലും സമുദായത്തിന്റെ വോട്ട് ചോര്‍ന്നതല്ല കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. തോല്‍വിക്ക് കാരണം പിന്നാക്ക സമുദായ വോട്ടുകള്‍ മാത്രമല്ല, അത് കൂടി കാരണമായി എന്നത് വസ്തുതയാണെങ്കിലും. സിപിഐഎം ജില്ലാ കമ്മറ്റി എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അനുകൂലിച്ചിട്ടില്ല. വെള്ളാപ്പള്ളിയെ അനുകൂലിച്ചു എന്നത് തെറ്റായ പരാമര്‍ശമാണ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നും ആരിഫ് പറഞ്ഞു. കാര്യങ്ങള്‍ കമ്മിറ്റിയില്‍ തുറന്നുപറയാനുള്ള സ്വതന്ത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






