
ന്യൂഡല്‍ഹി : ആനന്ദ് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം സമൂഹ വിവാഹം സംഘടിപ്പിച്ചു . മഹാരാഷ്ട്ര പാല്‍ഘറിലുള്ള 50 ദമ്പതിമാർ ഇന്ന് റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ വെച്ച് വിവാഹിതരായി. ഇന്ന് വൈകുന്നേരം 4.30 നായിരുന്നു ചടങ്ങ്.
റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന വിവാഹ ചടങ്ങിൽ ദമ്പതികളുടെ കുടുംബങ്ങൾ ഉൾപ്പെടെ 800 ഓളം പേർ പങ്കെടുത്തു. ഈ ചടങ്ങിൽ തുടങ്ങി, വരാനിരിക്കുന്ന വിവാഹ സീസണുകളിൽ രാജ്യത്തുടനീളമുള്ള ഇത്തരം നൂറുകണക്കിന് വിവാഹങ്ങളെ തുടർന്നും പിന്തുണയ്ക്കുമെന്ന് കുടുംബം അറിയിച്ചു. നിത അംബാനിയും മുകേഷ് അംബാനിയും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുകയും ദമ്പതികൾക്ക് ഹൃദയംഗമമായ ആശംസകൾ അറിയിക്കുകയും ചെയ്തു, സായാഹ്നത്തിന് സമ്പന്നമായ സാംസ്കാരിക അനുഭവം സമ്മാനിച്ച് വാർലി ഗോത്രക്കാർ അവതരിപ്പിച്ച പരമ്പരാഗത നൃത്തവും സംഘടിപ്പിച്ചു.
#WATCH | Navi Mumbai: Reliance Industries Chairman Mukesh Ambani and Nita Ambani present at the mass wedding of the underprivileged being organised as part of the pre-wedding celebrations of Anant Ambani and Radhika Merchant. pic.twitter.com/IoMvMsPq7s
— ANI (@ANI) July 2, 2024
വ്യവസായി വിരേന്‍ മര്‍ച്ചന്റിനെ മകള്‍ രാധിക മര്‍ച്ചന്റുമായി ആനന്ദ് അംബാനിയുടെ വിവാഹം ജൂലായ് 12 നാണ് നടക്കുന്നത്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്വെന്ഷന് സെന്ററിലാണ് ചടങ്ങുകള്‍. അതിഥികള്‍ക്ക് ഇതിനോടകം തന്നെ സേവ് ദ ഡേറ്റ് ക്ഷണപത്രിക ലഭിച്ചുതുടങ്ങി. പരമ്പരാഗതരീതിയില്‍ ചുവപ്പും നിറങ്ങളുള്ള ക്ഷണപത്രികയാണ് ഈ വിവാഹത്തിനും അംബാനി കുടുംബം തയ്യാറാക്കിയിരിക്കുന്നത്.
ര്‍ണവുംAs part of the pre-wedding celebrations of Anant Ambani and Radhika Merchant, a mass wedding of the underprivileged has been organised at 4:30 pm on 2nd July, at Swami Vivekanand Vidyamandir in Palghar. pic.twitter.com/tRu1h5Em6g
— ANI (@ANI) June 29, 2024






