
പൊതുവെ അമ്മമ്മാരായ ഒട്ടുമിക്ക സ്ത്രീകളും കയ്യില്‍ കിട്ടുന്ന സാധനങ്ങളെല്ലാം എന്തെങ്കിലും ആവശ്യത്തിന് ഉപകാരപ്പെടുത്തുന്നവരായിരിക്കും. ഇടിയ്ക്കാനും ചതയ്ക്കാനുമൊക്കെയായിരിക്കും ഇത്തരം വസ്തുക്കള്‍ കൂടുതലായും ഉപയോഗിക്കുന്നത്. എന്നാല്‍ മുളകും ഇഞ്ചിയും വെളുത്തുള്ളിയുമൊക്കെ ചതയ്ക്കാന്‍ ഏതെങ്കിലും സ്ത്രീകള്‍ ഗ്രനേഡ് ഉപയോഗിച്ചതായി അറിയുമോ? എന്തായാലും അങ്ങ് ചൈനയിലെ സിയാങ്യാങ്ങില്‍ താമസിക്കുന്ന ഇപ്പോള്‍ 90 വയസ്സുള്ള ക്വിന്‍ എന്ന സ്ത്രീ വര്‍ഷങ്ങളോളം ഒരു ഗ്രെനേഡ് ഉപയോഗിച്ചാണ് ഇതെല്ലാം ചെയ്തുകൊണ്ടിരുന്നത്.
രസകരമായ സംഭവം എന്തെന്നാല്‍ താന്‍ അടുക്കളയില്‍ ഉപയോഗിച്ചിരുന്നത് പൊട്ടാതെ കിടന്ന, എപ്പോള്‍ വേണമെങ്കിലും പൊട്ടിയേക്കാവുന്ന ഒരു ഹാന്‍ഡ് ഗ്രനേഡാണ് എന്നുള്ളത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ക്വിന്‍ തിരിച്ചറിഞ്ഞത്. ലോഹം കൊണ്ടുള്ള എന്തോ ഒരു വസ്തു എന്ന് മാത്രമാണ് അത് കണ്ടപ്പോള്‍ ക്വിന്‍ കരുതിയത്. ആകൃതിയൊക്കെ കണ്ടപ്പോള്‍ അടുക്കളയില്‍ മുളക് ചതക്കാനും മറ്റും ഉപയോഗിക്കുകയും ചെയ്യാം. അങ്ങനെയാണ് ക്വിന്‍ ഇത് അടുക്കളയില്‍ ഉപയോഗിച്ച് തുടങ്ങിയത്.
വര്‍ഷങ്ങള്‍ക്കുശേഷം ക്വിന്നിന്റെ പഴയ വീട് പൊളിക്കാനെത്തിയ ഒരു തൊഴിലാളിയാണ് ഈ ഹാന്ട് ഗ്രനേഡ് തിരിച്ചറിയുന്നത്. അയാള്‍ ഉടന്‍ തന്നെ ലോക്കല്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഉടന്‍ തന്നെ ബോംബ് നിര്‍വീര്യമാക്കുന്ന സംഘം സ്ഥലത്തെത്തുകയും ഇത് എടുത്തുകൊണ്ടുപോയി നീര്‍വീര്യമാക്കുകയും ചെയ്യുകയായിരുന്നു. ക്വിന്‍ അത് വര്‍ഷങ്ങളോളം ഉപയോഗിച്ചതിനാല്‍ ഈ ഗ്രനേഡ് കൂടുതല്‍ മൃദുവായിരുന്നു. ഏറ്റവും ഞെട്ടിക്കുന്ന കാര്യം അതിന്റെ ഫ്യൂസിന്റെ ഒരു ഭാഗം തുറന്നിരിക്കുകയും ചെയ്തിരുന്നു എന്നതാണ്. ഏതായാലും ക്വന്നിന്റെ ഭാഗ്യം കൊണ്ട് അത് പൊട്ടിയില്ല.






