
നടി മീരനന്ദന്റെ വിവാഹത്തോടനുബന്ധിച്ച് നസ്രിയയും സംഘവും നൃത്തപരിശീലനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. റയന്‍ എബ്രഹാം ആണ് നസ്രിയയെയും സംഘത്തെയും ചുവടുകള്‍ പരിശീലിപ്പിക്കുന്നത്.
ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് സംഘത്തിന്റെ നൃത്തം. ചുവടുകള്‍ കണ്ടാസ്വദിച്ച് മീര നന്ദന് അരികില്‍ തന്നെയുണ്ട്.
‘ജസ്റ്റ് വൈബിങ്’ എന്ന അടിക്കുറിപ്പോടെ ശ്രിന്ദയാണ് രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ദൃശ്യങ്ങള്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങള്‍ അറിയിക്കുന്നത്. ‘വൈബ് അങ്ങനെ വൈറലായി ’എന്നാണ് ഒരാളുടെ കമന്റ്.
ജൂണ്‍ 29 നായിരുന്നു മീര നന്ദന്റെ വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ വിവാഹസല്‍ക്കാരത്തില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.






