
ന്യൂഡല്‍ഹി; സൊമാറ്റോയ്ക്ക് ശേഷം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയും സ്വന്തം യുപി ഐ സേവനം പുറത്തിറക്കി. പേയ്മെന്ര് തകരാറ് കുറയ്ക്കുന്നതിനും ബാഹ്യ ആപ്പുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും സ്വന്തം യുപി ഐ സേവനം തുടങ്ങിയതെന്ന് സ്വിഗ്ഗി അറിയിച്ചു.
പുതിയ ഇന്‍ - ആപ്പ് പേയ്മെന്റ് സേവനം ആരംഭിക്കുന്നത് യെസ് ബാങ്കിന്റെയും ജസ്പേയുടെയും പങ്കാളിത്തത്തോടെ യുപി ഐ പ്ലഗിന് വഴിയാണ്.കഴിഞ്ഞ വര്‍ഷമാണ് സമാനമായ സേവനം നല്‍കുന്നതിന് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സിന് സൊമാറ്റോ അപേക്ഷിച്ചത്. ആദ്യ ഘട്ടമായി കുറച്ചുപേര്‍ക്ക് മാത്രമാണ് സ്വിഗ്ഗി സേവനം ലഭ്യമാക്കിയത. കഴിഞ്ഞ മാസം മുതല്‍ സ്വിഗ്ഗി അവരുടെ ജീവനക്കാരുടെ മേല്‍ ഉല്‍പ്പന്നം പരീക്ഷിച്ചു വരികയാണെന്നും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഘട്ടം ഘട്ടമായി ഉല്‍പ്പന്നം എല്ലാ ഉപയോക്താക്കളിലേക്കും എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്.






