
മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് നവ്യാ നായർ. മലയാളികളുടെ സ്വന്തം ബാലാമണിയായി ഹൃദയം കീഴടക്കിയ താരം വിവാഹശേഷം അഭിനയജീവിതത്തില്‍ ഇടവേളയെടുത്തിരുന്നു. ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ താരത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ജീവിതത്തിലെ പുതിയൊരു സന്തോഷം കൂടി പങ്കുവച്ചിരിക്കുകയാണ് താരം. വീട്ടിലേക്ക് പുതിയ അതിഥിയായി ഡ്രീം കാറായ ബിഎംഡബ്ല്യു എക്സ് 7 എത്തിയിരിക്കുന്ന സന്തോഷമാണ് താരം പങ്കുവച്ചത്. ‘‘ദൈവത്തിന് നന്ദി...’’ എന്ന ക്യാപ്ഷനും നല്കി മകനൊപ്പം നില്ക്കുന്ന ചിത്രങ്ങളും കാറിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. മകനോടൊപ്പമുള്ള കാറിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ‘‘എന്റെ കുടുംബത്തിലേക്ക് പുതിയൊരാളെ കൂടി സ്വാഗതം ചെയ്യുന്നതിനാല്‍ ഈ പ്രത്യേക നിമിഷത്തില്‍ എന്നോടൊപ്പം ചേരൂ അതിശയിപ്പിക്കുന്ന BMW X7! ഈ യാത്ര അവിശ്വസനീയമായിരുന്നു, നിങ്ങളുമായി ഇത് പങ്കിടാതെ പറ്റില്ല....’’ എന്നാണ് വീഡിയോക്കൊപ്പം താരം കുറിച്ചത്. ഏകദേശം ഒന്നര കോടിരൂപയാണ് കാറിന്റെ വില. നവ്യക്ക് ഇത് കൂടാതെ ഒരു മിനികൂപ്പർ കാറുമുണ്ട്.






